മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്..

12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്. 30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക