വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ വൻ വരവേല്‍പ്പോടെയാണ് അമേരിക്ക സ്വീകരിച്ചത്. ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും പ്രധാനമന്ത്രിയ്‌ക്ക് നല്‍കി. ജോയിന്റ് ബേസ് ആൻഡ്രൂസിലിറങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവെയ്‌ക്കാതെ അത്യധികം ബഹുമാനത്തോടെയും ആദരവോടെയും നില്‍ക്കുന്ന പ്രധാനമന്ത്രിയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഇന്ദ്രദേവന്റെ അനുഗ്രഹവും ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മള സ്വീകരണവും തന്നെ ധന്യനാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്. നിരവധി പേരാണ് നരേന്ദ്രമോദിയുടെ ദേശീയതയെ പ്രശംസിച്ച്‌ വീഡിയോ പങ്കുവെച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്രയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്.പിന്നാലെ സ്മൃതി ഇറാനിയും വീഡിയോ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി പേരാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ കമന്റ് ചെയ്തത്. കനത്ത മഴയിലും തികച്ചും സാധാരണമായി നിന്ന് ദേശീയഗാനത്തിന് നല്‍കിയ ആദരം വളരെ വലുതാണെന്ന് ഒരു ഉപയോക്താവ് എഴുതി. ബഹുമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും വലിയ ചിത്രമാണിതെന്ന മറ്റൊരാളെഴുതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക