പ്രവാസിയായ ബസ് ഉടമയ്ക്കു നേരേ സിഐടിയുക്കാരുടെ അതിക്രമം. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ച തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്‌മോഹനാണു സിപിഎം സംഘടനയില്‍ നിന്നുള്ള അതിക്രമം നേരിടേണ്ടി വന്നതും അതില്‍ വ്യത്യസ്തമായ പ്രതിഷേധം ആരംഭിച്ചതും. സിഐടിയു തൊഴിലാളികള്‍ പ്രൈവറ്റ് ബസിനു മുന്നില്‍ കൊടികുത്തിയതോടെ ഉടമ ഇതേ ബസിനു മുന്നില്‍ ലോട്ടറിക്കച്ചവടം തുടങ്ങിയിരിക്കുകയാണ് രാജ് മോഹന്‍. അതും ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍’ എന്ന പേരില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്‌ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്‌ക്വയറില്‍ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോള്‍ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ്. ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി ബസ് സര്‍വീസ് തുടങ്ങിയ രാജ്‌മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്‌മോഹന്‍ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. കൂലിവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസിനു മുന്നില്‍ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അധികം കളക്ഷനുള്ള ബസിന്റെ സര്‍വീസാണ് മുടക്കിയതെന്നു രാജ്‌മോഹന്‍ പറയുന്നു. മറ്റു രണ്ടു ബസുകള്‍ പൂര്‍ണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സര്‍വീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ലേബര്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ റൂട്ടിലെ കലക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്ബളം കൂട്ടി. നിശ്ചിത കലക്ഷന്‍ ലഭിച്ചാല്‍ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തര്‍ക്കം.അതേസമയം, ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നു മോട്ടര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വര്‍ഗീസിന്റെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക