വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി.ആത്മീയവീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി.

വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.തുടര്‍ന്ന് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി.ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്ബോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക