ആറ് മാസത്തിനിടെ 120 വാഹന അപകടങ്ങള്‍ ഉണ്ടായതോടെ നിരത്തില്‍ നിന്ന് ‘ദുഷ്ട ശക്തികളെ’ ഒഴിപ്പിക്കാന്‍ റോഡില്‍ കുമ്ബളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റര്‍ ഭാഗത്ത് കഴിഞ്ഞ 6 മാസത്തിനിടെ 120 വാഹനാപകടങ്ങളുണ്ടായി. സമീപത്തു കൂടി ചെന്നൈ-ബെംഗളൂരു ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത തടസ്സവുമുണ്ട്. ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങള്‍ കുറയുന്നില്ല.

ഇതോടെ അപകടങ്ങള്‍ക്ക് കാരണക്കാരായ ദുഷ്ട ശക്തികളെ അകറ്റാന്‍ ട്രാഫിക് എസ്‌ഐ പളനി റോഡില്‍ കുമ്ബളങ്ങ ഉടയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ കൂട്ടിക്കൊണ്ടു വന്നാണ് ഇദ്ദേഹം കുമ്ബളങ്ങ ഉടച്ചത്. കുമ്ബളങ്ങ ഉടയ്ക്കുകയാണെങ്കില്‍ അപകടങ്ങള്‍ക്ക് കാരണക്കാരായ ദുഷ്ട ശക്തികള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കുമ്ബളങ്ങയുടെ ഭാഗങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടകരമാകുന്ന രീതിയില്‍ റോഡില്‍ തന്നെ ഉപേക്ഷിച്ചു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ വിമര്‍ശനം ശക്തമായി. ഇതിനു പിന്നാലെ എസ്‌ഐ പളനിയെ ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. റോഡില്‍ തേങ്ങയോ കുമ്ബളങ്ങയോ ഉടയ്ക്കരുതെന്ന് തമിഴ്‌നാട് പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക