നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. അമ്ബതിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് ചുവടുവെച്ചത്.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിംഗ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയില്‍ ചെയ്ത ഒട്ടുമിക്കവയും വില്ലൻ വേഷങ്ങളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തില്‍ 12 സിനിമകളിലും തമിഴില്‍ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച താരം ആര്‍ട്ട് ഓഫ് ഫൈറ്റിംഗ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും വേഷമിട്ടു. കന്നട ഭാഷയില്‍ രണ്ടു സിനിമകള്‍ ചെയ്തിട്ടുണ്ട്. കസാന്‍ ഖാന്റെ വിയോഗത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക