മുഖ്യമന്ത്രിയുടെ ടൈം സ്‌ക്വയര്‍ സമ്മേളനത്തിന് പങ്കെടുത്തത് പ്രതിനിധികളെ കൂടാതെ വിരലിലെണ്ണാവുന്നവര്‍ മാത്രം. രണ്ടര ലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും. ആയിരം പ്രവാസി മലയാളികള്‍ പങ്കെടുക്കും’ എന്നൊക്കെയായിരുന്നു സംഘാടകരുടെ അവകാശവാദങ്ങള്‍ എന്നാല്‍ പങ്കെടുത്തത് വളരെ കുറച്ചുപേര്‍. ലോക കേരള സഭയിലെ 200 ഓളം പ്രതിനിധികള്‍ മുൻ കസേരകളില്‍ ഇടം പിടിച്ചത് കൊണ്ട് മാത്രമാണ് സദസ് ഉണ്ടെന്ന പ്രതീതീ ജനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപത്തായി തത്സമയം വേറെ പരിപാടികള്‍ അരങ്ങേറിയിരുന്നു. ആ പരിപാടി വീക്ഷിക്കാനെത്തിവരാണ് പരിപാടിയുടേതായ ചിത്രങ്ങളില്‍ ഇടം പിടിച്ചത്. ആളുകളില്ലെങ്കിലും ഉണ്ടെന്നുള്ള പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ പ്രത്യേക ആംഗിളുകളിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് കേരളത്തിൽ പ്രചരിക്കുന്നത് എന്ന് വേണം ന്യായമായും അനുമാനിക്കാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുസമ്മേളനത്തിനു മാത്രമായി രണ്ടുകോടി രുപയാണ് ചിലവഴിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ബല്ലി ഡാൻസിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കൻ വനിതകളാണ് മുഖ്യമന്ത്രിയെ സ്വീകരിച്ച്‌ ആനയിച്ചത്.അമേരിക്കൻ മലയാളികള്‍ കൊറോണ് കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്താൻ ധൃതി കാട്ടിയതായി മുഖ്യമന്ത്രി ടൈം സ്‌ക്വയര്‍ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക