പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്ബ് മലയാള സിനിമയില്‍ സഹനായക വേഷത്തിലൂടെ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. പിന്നീടിങ്ങോട്ട് അജു അഭിനയിക്കാത്ത മലയാള സിനിമയില്‍ വളരെ ചുരുക്കമായി മാറി. കോമഡി വേഷങ്ങളിലൂടെയാണ് അജു തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ സിനിമയിലും ഓടി നടന്ന് അഭിനയിക്കുക എന്ന പതിവ് രീതിയില്‍ നിന്ന് മാറി, തനിക്കു കൂടുതല്‍ ഇണങ്ങുന്ന മികച്ച വേഷങ്ങളിലേയ്ക്ക് ചുവട് മാറുന്ന അജുവിനെ കാണാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തമാശയിലൂടെയും ട്രോളുകളിലൂടെയും പല കാര്യങ്ങളും ചിത്രങ്ങളും ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്നെത്തന്നെ ട്രോളി ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. വാഴയിലയില്‍ ചോറുണ്ണുന്ന അജുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ആരെയും നോക്കാതെ ചുറ്റുമുള്ളതിനൊന്നും ശ്രദ്ധ കൊടുക്കാതെയാണ് അജു ചോറു കഴിക്കുന്നത്. വീഡിയോയ്ക്ക് മേമ്ബൊടിയായി ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ചു കൈയടി നേടിയ ‘മിഥുനം’ സിനിമയിലെ പ്രശസ്തമായ സംഭാഷണവും ബാക്ക്ഗ്രൗണ്ടില്‍ കൊടുത്തിട്ടുണ്ട്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ അജുവിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളിടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക