ടിവി വാര്‍ത്താ സംവാദങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ശുഐബ് ജമൈയെ ലൈവ് ഷോയ്ക്കിടെ വനിതാ പാനലിസ്റ്റ് സുബുഹി ഖാൻ മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി. സുബുഹി ഖാൻ ജമായിയെ മര്‍ദിക്കുന്നതും മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നതും ഇറങ്ങിപ്പോകാൻ പറയുന്നതും വീഡിയോയില്‍ കാണാം.’അഖണ്ഡ് ഭാരത്’ എന്ന ജമൈയുടെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണ് സംഭവം.

എന്നിരുന്നാലും, രണ്ട് പാനലിസ്റ്റുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം അറിവായിട്ടില്ല. മുസ്ലീം ചിന്തകനെന്ന വിശേഷണവുമായാണ് ശുഐബ് ജമൈ സ്ഥിരമായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ മുസ്ലീം ഫൗണ്ടേഷന്റെ ദേശീയ വക്താവാണ് താനെന്ന് അദ്ദേഹം ട്വിറ്ററില്‍ തന്റെ ബയോയില്‍ എഴുതിയിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക