ആനറാഞ്ചി പക്ഷികളെക്കുറിച്ച്‌ മുത്തശ്ശിക്കഥകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. വീട്ടുമുറ്റത്തെ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകളെയും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, കുറുക്കനെയും പൊക്കിയെടുത്ത് പറക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെറിയൊരു വ്യത്യാസമുണ്ട്. വീഡിയോയില്‍ ഉള്ള കുറുക്കന് ജീവനില്ല. ചത്ത കുറുക്കനാണെന്ന് മാത്രം.

ഇവിയെങ്ങുമല്ല, അങ്ങ് വടക്കേ അമേരിക്കയിലാണ് സംഭവം. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളില്‍ ഒന്നാണ് ഗോള്‍ഡൻ ഈഗിള്‍സ്. ഇവയുടെ ചിറകുകള്‍ക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. @TerrifyingNatur ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. രണ്ട് വലിയ മലകളില്‍ ഒന്നിന്‍റെ മുകളില്‍ ഇരിക്കുന്ന ഒരു പരുന്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറ്റിനെതിരെ തന്‍റെ ശക്തവും വലിതുമായ ചിറകുകള്‍ വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്ബോള്‍ അതിന്‍റെ കാലുകളില്‍ ഒരു കുറുക്കന്‍റെ ശവശരീരം കാണാം. കുറുക്കന്‍റെ ശരീരവുമായി പരുന്ത് ഉയരങ്ങളിലേക്ക് പറന്നു പോകുന്നു. വീഡിയോ ഇതിനകം 34 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുമായെത്തി. ‘പ്രകൃതിക്ക് ക്ഷമിക്കാനും ഭയപ്പെടുത്താനും കഴിയും. മൃഗങ്ങള്‍ ഭക്ഷണത്തിനായി മത്സരിക്കുകയും ആവശ്യപ്പെടുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും വേണം.’ ഒരു കാഴ്ചക്കാരന്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക