പാലാ മൂന്നാനിയിൽ കോടതിയ്ക്ക് എതിർ വശത്തായി ഇൻഡസ് മോട്ടോർഴ്സിന്റ സർവീസ് സെന്റർ തുടങ്ങുകയാണ് എന്ന വാർത്തകൾ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വെള്ളപൊക്കം ഉണ്ടാവുമ്പോൾ പാലായിൽ ആദ്യം വെള്ളം കയറുന്ന പാലാ ഈരാറ്റുപേട്ട മെയിൻ റോഡിനോട്‌ ചേർന്ന സ്ഥലത്താണ് വൻകിട സർവീസ് സെൻറർ വരാൻ പോകുന്നത് എന്നാണ് വിവരം. ക്രിസ്തു ജ്യോതി ധ്യാന കേന്ദ്രം , വിൻസെൻഷ്യൽ സെമിനാരി, അമ്മമാരെ പാർപ്പികുന്ന ജൂബിലി ഭവൻ തുടങ്ങി നിരവധി സ്ഥാപനങ്ങളും നൂറുകണക്കിന് വീടുകളുമുള്ള ഈ പ്രദേശം സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്.

പൊതുപ്രവർത്തകൻ ടോണി തൈപ്പറമ്പിൽ പറയുന്നത് ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളപൊക്ക സമയത്ത് കളരിയാമാക്കൽ ചെക്ക് ഡാം കവിഞ്ഞ് ഇപ്പോൾ സർവീസ് സെൻറർ ഇരിക്കുന്ന സ്ഥലത്ത് കൂടി വെള്ളം കയറി പ്രദേശത്ത് ദുരിതം ഉണ്ടാവുന്നത്. അതിനാൽ തന്നെ മതിയായ മുൻകരുതലുകൾ എടുക്കാതെ ഒരു സർവീസ് സെന്റർ ഇവിടെ സ്ഥാപിതമായാൽ, വാഹനങ്ങളുടെ ഓയിൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് ഇവിടുത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കാനുള്ള സാധ്യത കൂടുതലാണ്. മൂന്നാനി, കവീക്കുന്ന്, കൊച്ചിപ്പാടി പ്രദേശത്തെ ആശ്രയമായ കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടു കിണറുകൾ സ്ഥിതി ചെയുന്നത് തുടങ്ങാൻ ഇരിക്കുന്ന ഇൻഡസ് സർവീസ് സെന്ററിന്റ 200മീറ്റർ ദൂരപരിധിയിലാണ് എന്നുള്ളതും പ്രദേശവാസികളുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

വെള്ളപൊക്ക സമയത്ത് ഇൻഡസ് സർവീസ് സെന്റർ തുടങ്ങുന്ന സ്ഥലത്ത് നിന്നും കവീക്കുന്ന് ജല വിതരണത്തിന്റെ കിണർ ഇരിക്കുന്ന ഭാഗത്ത്‌ വെള്ളം കയറി ഇറങ്ങാറുണ്ട്. ഈ കിണറുകൾ വെള്ളം പൊങ്ങുമ്പോൾ മൂടി പോകാറുണ്ട്. ഈ സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചാൽ കിണറുകളിലേയ്ക്ക് വെള്ളപൊക്ക സമയത്ത് ഓയിലും മാല്യനങ്ങളും അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. ഭാവിയിൽ മറ്റു സാംക്രമിക അസുഖങ്ങൾ ഉണ്ടാവാനും പടരാനും വളരെ സാധ്യത ഉണ്ട്. അതിനാൽ ആണ് ഈ സ്ഥാപനത്തെ എതിർക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക