നമ്മള്‍ ചെറുപ്പം മുതല്‍ തന്നെ കേള്‍ക്കുന്ന ഒരു കഥയാണ് ആമയും മുയലും തമ്മിലുള്ള ഓട്ടപന്തയം. കാട്ടിലെ വേഗക്കാരനായ മുയലും ഏറ്റവും പതിയെ ഇഴഞ്ഞ് നീങ്ങുന്ന ആമയും തമ്മിലുള്ള ഓട്ടമത്സരം കുട്ടികള്‍ക്ക് ഗുണപാഠം എന്ന നിലയ്ക്കാണ് പറഞ്ഞ് കൊടുക്കാറുള്ളത്. ഈ കഥ നമ്മള്‍ നിരവധി തവണ കേട്ടിട്ടുണ്ടാകും. കാര്‍ട്ടൂണുകളില്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ശരിക്കും ഒരു ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

യഥാര്‍ത്ഥത്തില്‍ ഒരു ആമയും മുയലും ഓട്ടമത്സരം നടത്തുന്നതാണ് വീഡിയോയില്‍. ഈ മത്സരം കാണാൻ നിരവധി കാഴ്ചക്കാരുമുണ്ട്. കഥയിലെ പോലെ തന്നെ ഫോക്കസ് പോയ മുയല്‍ തോല്‍ക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് ഫോക്കസോട് കൂടി നീങ്ങിയ ആമ ജയിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും. DailyPicksandFlicks എന്ന യൂട്യൂബ് പേജില്‍ പങ്കുവെച്ച വീഡിയോയാണിത്. 50 മില്യണ്‍ ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമയുടെയും മുയലിന്റെയും ഓട്ടമത്സര കഥ

കാട്ടിലെ വേഗക്കാരന്റെ അഹങ്കാരം തീര്‍ത്ത് കൊടുക്കാൻ വെല്ലുവിളി സ്വീകരിച്ച്‌ ആമ ഓട്ടമത്സരത്തിന് ഇറങ്ങിത്തിരിക്കുകയാണ്. ആമയെ വളരെ ദൂരം പിന്നിലാക്കി മുന്നോട്ട് കുതിച്ച മുയല്‍ തന്റെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കാതെ ഇടയ്ക്ക് മാറിയിരുന്ന് ഉറങ്ങുന്നു. എന്നാല്‍ ആമയാകട്ടെ തന്റെ ലക്ഷ്യത്തിലെത്താൻ നിര്‍ത്താതെ പരിശ്രമിച്ചുകൊണ്ടിരുന്നു. പതുക്കെയാണെങ്കിലും ആമ നിര്‍ത്താതെ ഓട്ടം തുടര്‍ന്നു. ഇതിനിടെ ഉറക്കമുണര്‍ന്ന മുയല്‍ കാണുന്നത് ആമ ലക്ഷ്യസ്ഥാനത്തിനടുത്ത് നില്‍ക്കുന്നതാണ്. മുയല്‍ ലക്ഷ്യത്തിലേക്ക് കുതിച്ചെത്താൻ ശ്രമിച്ചെങ്കിലും ഈ സമയം കൊണ്ട് ആമ മല്‍സരം ജയിച്ചു കഴിഞ്ഞിരുന്നു. ലക്ഷ്യത്തിലെത്താൻ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുമെന്നതാണ് ഈ കഥയുടെ ഗുണപാഠം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക