ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ( warrant against Shajan Skariah )ലഖ്‌നൗിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണൻ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്.

നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു. വിവേക് ഡോവലിന്റെ കമ്ബനിയായ ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം നോട്ട് അസാധുവാക്കലിന് ശേഷം എത്തിയെന്നാണ് ഷാജൻ സ്‌കറിയ വിഡിയോയില്‍ ആരോപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആയ മുഹമ്മദ് അല്‍ത്താഫിന് പങ്കുടെന്നും അദ്ദേഹം അറിയിച്ചിരുന്നു. വസ്തുത വിരുദ്ധമായതും വ്യാജ ആരോപണം ഉന്നയിക്കുന്നതുമായ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്ബനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ആരോപിച്ചാണ് ലക്നൗ കോടതിയില്‍ ലുലു ഗ്രൂപ്പ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക