ഓണ്‍ലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്ബൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാൻ എത്തിയപ്പോള്‍ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷാജന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ നിലമ്ബൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സ്കറിയയുടെ പരാതിയില്‍ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്ബൂര്‍ പൊലീസ് കേസെടുത്തത്. ഈ കേസില്‍ ഷാജന് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. നിലവിലെ കേസിൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമോ അറസ്റ്റ് തടയാനോ ഇല്ലാത്തതിനാൽ ഷാജൻ സ്കറിയ ജയിൽവാസം അനുഭവിക്കാൻ സാധ്യത ഏറെയാണ്. തുടർച്ചയായി ഇനി അവധി ദിവസങ്ങൾ ആണെന്നുള്ളതുകൊണ്ടുതന്നെ ഷാജനെ പൂട്ടാൻ സർക്കാരും പോലീസും തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്ന് കരുത്തേണ്ടിവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക