മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ആലുവാ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. നേരത്തെ, ഷാജന്‍ സ്‌കറിയക്കെതിരേ പോലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ ആലുവ പോലീസ് പുതിയ കേസെടുത്തിരുന്നു. 2019ല്‍ കോവിഡ് കാലത്ത് പോലീസിന്‍റെ ഗ്രൂപ്പില്‍നിന്ന് വയര്‍ലെസ് സന്ദേശം പുറത്തുപോയത് വാര്‍ത്തയായി നല്‍കിയിരുന്നു.

ഈ സംഭവത്തില്‍ പോലീസിന്‍റെ രഹസ്യസ്വഭാവമുള്ള സന്ദേശങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചു കൊണ്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്ന് കോടതി ചോദിച്ചു. നേരത്തെ, വയര്‍ലെസ് സംവിധാനം ചോര്‍ന്നതിന് ഷാജനെതിരേ സൈബര്‍ പോലീസ് തിരുവനന്തപുരത്ത് കേസെടുത്തിരുന്നു. ആ കേസിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ കുറ്റത്തിന് എന്തിനാണ് ആലുവാ പോലീസ് പൊടുന്നനെ ഒരു കേസ് എടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചോദിച്ചു. കേസ് പരിഗണിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസസ്ഥര്‍ ആരും കോടതിയില്‍ ഹാജരാകാഞ്ഞതിനെയും കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെയാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കിയില്ല. പ്രോസിക്യൂഷന്‍ പോലീസിന്‍റെ ഏറാന്‍ മൂളിയാകരുത്. കോടതിയെ സഹായിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക