ദുബായ് നഗരം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അയ്മാൻ അല്‍ യമാൻ എന്ന യുവാവാണ് ഇതു തെളിയിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരക്കേറിയ ഹൈവേയ്ക്ക് സമീപം റോഡരികില്‍ തന്റെ വെള്ള നിറത്തിലുള്ള റോള്‍സ് റോയ്‌സ് കള്ളിനൻ (Rolls-Royce Cullinan) പാര്‍ക്ക് ചെയ്യാൻ ഈ യുവാവ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഏറെ ആത്മവിശ്വാസത്തോടെ, അയ്മാൻ കാറിന്റെ താക്കോല്‍ കാറിന്റെ പുറത്ത്, മുൻവശത്തു വെച്ച്‌ ജിമ്മിലേക്ക് പോയി. ‌ജിമ്മില്‍ നിന്ന് അയ്മാൻ തിരിച്ചു വന്നപ്പോളുള്ള കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അമ്ബരപ്പിക്കുകയാണ് ചെയ്തത്. അയ്മാന്റെ കാറിന്റെ കീ പുറത്തായിരുന്നിട്ടും ആരും അത് മോഷ്ടിച്ചിരുന്നില്ല. അത്രയ്ക്കും സുരക്ഷിതമായ നഗരമാണ് ദുബായ് എന്നും തിരക്കേറിയ പല നഗരങ്ങളിലും മറിച്ചാണ് സംഭവിക്കാറെന്നും അയ്മാൻ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയ്മാന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് കമന്റ് ബോക്സില്‍ തങ്ങളുടെ അമ്ബരപ്പ് പ്രകടിപ്പിക്കുന്നത്. ”ഇതൊന്നും നൈജീരിയയില്‍ പരീക്ഷിക്കല്ലേ” എന്നാണ് ഒരാളുടെ കമന്റ്. ”ഈ നഗരത്തിലുള്ള എല്ലാവരും പണക്കാരാണ്. പിന്നെന്തിന് മോഷ്ടിക്കണം?” എന്നാണ് മറ്റൊരാളുടെ ചോദ്യം. ”അടുത്ത തവണ നിങ്ങള്‍ കീ ഇതുപോലെ പുറത്തുവെച്ച്‌ പോകുമ്ബോള്‍ റെക്കോര്‍ഡ് ചെയ്യാൻ ക്യാമറാമാനെ നിര്‍ത്തരുത്. ആരെങ്കിലും ആ കീ എടുത്ത് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്. ആരും കാര്‍ മോഷ്ടിക്കില്ല. അത് നൂറു ശതമാനം ഉറപ്പാണ്. എന്നാല്‍ തീര്‍ച്ചയായും പോലീസിനെയോ അല്ലെങ്കില്‍ ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയോ ഈ വിവരം അറിയിക്കും”, എന്നാണ് മറ്റൊരാാളുടെ കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക