കൊച്ചിയില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാര്‍ യാത്രികന്‍റെ പരാക്രമം. കാറില്‍ നിന്നും ബീയര്‍ കുപ്പി വലിച്ചെറിയുകയും, നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത് യാത്രികന്റെ പരാക്രമം. കാക്കനാട് ആണ് സംഭവം.

മദ്യപിച്ച്‌ ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറില്‍ നിന്നും റോഡിലേക്ക് ബീയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയര്‍ കുപ്പി ശരീരത്തില്‍ വീഴുന്നതില്‍ നിന്നും രക്ഷപെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും നായയെ കാറില്‍ നിന്ന് ഇറക്കി വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ആഷിക് തോമസിനെ തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക