കാലം മാറുന്നതനുസരിച്ച്‌ ജീവിതരീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പണ്ട്, വേറൊരു രാജ്യത്ത് താമസമാക്കണമെങ്കില്‍ ഒന്നെങ്കില്‍ ജോലി കിട്ടുകയോ അല്ലെങ്കില്‍ ബന്ധുക്കളുണ്ടായിരിക്കുകയോ ചെയ്യണം. അതല്ലാതെ ഒരു വിദേശവാസമെന്നത് ഏറെക്കുറെ നടപ്പില്ലാത്ത ഒരു സംഗതിയായിരുന്നു. എന്നാലിപ്പോള്‍ നഗരങ്ങളും രാജ്യങ്ങളും ആളുകളെ വിളിക്കുന്ന കാലമാണ്. വെറുതേയല്ല, ഇഷ്ടംപോലെ പണവും ജോലിസാധ്യതകളും വാഗ്ദാനം ചെയ്തുള്ള ഈ ക്ഷണം നിരവധി രാജ്യങ്ങള്‍ ഒരു പതിവാക്കിയിട്ടുണ്ട്.

വിദഗ്ദരായ തൊഴിലാളികളെയും മാനവവിഭവ ശേഷിയേയും തങ്ങളുടെ രാജ്യത്തെത്തിക്കുക, അപകടകരമായ വിധത്തില്‍ കുറയുന്ന ജനസംഖ്യ വര്‍ധിപ്പിച്ച്‌ നഗരങ്ങളെ ആള്‍ത്താമസമുള്ളതാക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇങ്ങനെ താമസത്തിനായി ആളുകളെ വിളിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. ഇതാ, താമസം മാറുന്നതിന് ആളുകളെ പണം നല്കി സ്വീകരിക്കുന്ന ഇറ്റാലിയൻ നഗരങ്ങളെ പരിചയപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസീച്ചെ, ഇറ്റലി: പൂലിയ(Puglia) എന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രസീച്ചെ (Presicce) എന്ന നഗരം ഇവിടേക്ക് പുതിയ താമസക്കാരെ ക്ഷണിക്കുകയാണ്. അപൂലിയ എന്നും പൂലിയ എന്നും അറിയപ്പെടുന്ന ഈ നഗരം ഇറ്റലിയുടെ ബൂട്ട് എന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മെഡിറ്ററേനിയൻ കടല്‍ത്തീരങ്ങള്‍ക്കും ഏക്കര്‍ കണക്കിന് ‍കൃഷിഭൂമികളും ഉള്ള ഇവിടം പച്ച സ്വര്‍ണ്ണത്തിന്റെ നഗരം എന്നാണ് അറിയപ്പെടുന്നത്.ഇവിടേക്ക് താമസം മാറുവാൻ തയ്യാറാകുന്നവര്‍ക്ക് 30,000 യൂറോ അഥവാ ഏകദേശം 26. 47 ലക്ഷം രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ, ഇവിടെ ജനിക്കുന്ന ഓരോ കുട്ടിക്കും ആയിരം യൂറോ വീതം നല്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സാര്‍ഡിനിയ, ഇറ്റലി: മെഡിറ്ററേനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ സാര്‍ഡിനിയയും പുതിയ താമസക്കാരെ പണം നല്കി സ്വീകരിക്കുന്നു. അതിമനോഹരമായ ബീച്ചുകള്‍ക്കും കടല്‍ത്തീരത്തിനും ഒക്കെ പ്രസിദ്ധമായ ഇവിടം ഇറ്റലിയിലെ തീര്‍ത്തും ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം കൂടിയാണ്. മറ്റുപല യൂറോപ്യൻ, സ്കാൻഡിനേവിയൻ രാജ്യങ്ങളെയുമപേക്ഷിച്ച്‌ സന്ദര്‍ശിക്കാനും ജീവിക്കാനും ഇവിടെ വലിയ പണച്ചെലവില്ല.ഇവിടേക്ക് താമസം മാറുന്നതിന് 15,000 യൂറോ അഥവാ 13.24 ലക്ഷം രൂപയോളമാണ് രാജ്യം നല്കുക.എത്തി 18 മാസത്തിനുള്ളില്‍ സാര്‍ഡിനിയയില്‍ സ്ഥിര താമസത്തിനായി രജിസ്റ്റര്‍ ചെയ്യണം എന്നതാണ് നിബന്ധന.

കലാബ്രിയ റീജിയണ്‍, ഇറ്റലി: വെറും രണ്ടായിരത്തില്‍ താഴെ മാത്രം സ്ഥിരതാമസക്കാരുള്ള ഇറ്റാലിയൻ നഗരമാണ് കലാബ്രിയ റീജിയണ്‍. പഴയ രീതിയിലുള്ള ഗ്രാമങ്ങളും ഭംഗിയേറെയുള്ള തീരങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.28,000 യൂറോ അഥവാ 24. 73 ലക്ഷം രൂപയാണ് മൂന്നൂ വര്‍ഷത്തേയ്ക്കായി ഇവിടം നല്കുന്നത്. അതായത് ഓരോ വര്‍ഷവും പതിനായിരം ഡോളറോളം തുക നിങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേയ്ക്ക് ലഭിക്കും. കലാബ്രിയയിലെ ഒന്‍പത് ഗ്രാമങ്ങള്‍ 2021 മുതല്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നു. ആല്‍ബിഡോണ, സാന്‍റാ സെവെറീന തുടങ്ങിയവയാണവ.

എന്നാല്‍ ഇത് നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

40 വയസ്സിനു താഴെയായിരിക്കണം പ്രായം, ഇവിടെ മുഴുവൻ സമയവും താമസിക്കുവാന്‍ തയ്യാറായിരിക്കണം, പുതിയൊരു ബിസിനസ് ആരംഭിക്കുവാനോ അല്ലെങ്കില്‍ ഇവിടെ ആവശ്യമായി വന്നേക്കാരുന്ന ഒരു തൊഴില്‍മേഖലയില്‍ ജോലി ചെയ്യുകയോ വേണം, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ ഇവിടേക്ക് താമസം മാറുവാന്‍ സജ്ജരായിരിക്കണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. ഇത് കൂടാതെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ടൂറിസം ബിസിനസുകള്‍ എന്നിവ ആരംഭിക്കുന്നതിന് പുതിയ താമസക്കാരെ സഹായിക്കുന്നതിനായി ഏകദേശം $755,000 ഫണ്ടിംഗും ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക