നാസിക്: ഷിര്‍ദ്ദിസായി ക്ഷേത്രത്തില്‍ വരുന്ന കാണിക്കയിലെ നിക്ഷേപം ഇനിമുതല്‍ എടുക്കേണ്ടെന്ന നിലപാടില്‍ ബാങ്കുകള്‍. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കുകളാണ് കാണിക്കയ്ക്ക് നേരെ മുഖം തിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന കാണിക്ക ഇനത്തില്‍ കിട്ടുന്ന നാണയങ്ങള്‍ നിക്ഷേപിക്കാന്‍ ഇനി സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. തീരുമാനത്തിനെതിരേ ക്ഷേത്രം ട്രസ്റ്റ് റിസര്‍വ്ബാങ്കിന് കത്തെഴുതി. ഷിര്‍ദി സായിബാബ സന്‍സ്താന്‍ ട്രസ്റ്റാണ് ക്ഷേത്രത്തിെന്റ ഭരണകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്.

സംസ്ഥാന ബാങ്കുകളുടെ 13 ശാഖകളിലാണ് ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍. ക്ഷേത്രനഗരിയില്‍ തന്നെയാണ് 12 ബാങ്കുകള്‍ സ്ഥിതി ചെയ്യുന്നതും. ഒരെണ്ണം മാത്രമാണ് നാസിക്കില്‍. എല്ലാ ബാങ്കുകളിലും കൂടി 11 കോടിയോളം രൂപയുടെ നാണയത്തുട്ടുകളാണ് കിടക്കുന്നത്. സ്ഥലം ഇല്ലാതെ വന്നതോടെ ഷിര്‍ദ്ദിയിലെ നാലു സംസ്ഥാന ബാങ്കുകള്‍ ക്ഷേത്ര കാണിക്ക സ്വീകരിക്കേണ്ട എന്ന നിലപാടിലാണ്. ദിവസവും കിട്ടുന്ന നാണ്യത്തുട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലം വേണമെന്നതിനാല്‍ ട്രസ്റ്റ് വലിയ പ്രശ്‌നത്തിലാണെന്ന് യാദവ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കാണിച്ച്‌ ട്രസ്റ്റ് റിസര്‍വ് ബാങ്കിന് കത്തയച്ചിരിക്കുകയാണ്. മാസംതോറും ക്ഷേത്ത്രത്തില്‍ കാണിക്ക ഇനത്തില്‍ എത്തുന്ന നാണ്യത്തുട്ടുകള്‍ 28 ലക്ഷം രൂപയുടേതാണ്. 50 പൈസ മുതല്‍ 10 രൂപ നാണയം വരെ ഇതിലുണ്ട്. ഓരോ ബാങ്കും റൊട്ടേഷന്‍ ക്രമത്തില്‍ തുകയായി നോട്ട് വാങ്ങിയ ശേഷം ഭക്തര്‍ക്ക് കാണിക്കയായി നല്‍കാന്‍ വേണ്ടി ക്ഷേത്രത്തിന് തന്നെ നാണയം തിരിച്ചു കൊടുക്കുകയായിരുന്നു പതിവ്. എന്നാല്‍ 2019 മുതലാണ് ബാങ്കുകള്‍ ട്രസ്റ്റിനോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്.

ക്ഷേത്രത്തില്‍ നിന്നുള്ള നാണയങ്ങള്‍ കുമിഞ്ഞുകൂടി മുറികള്‍ പണസഞ്ചികൊണ്ട് നിറഞ്ഞെന്നും ഇത് തങ്ങളുടെ ബാങ്ക് ശാഖകളുടേയും ഇടം തിന്നുകഴിഞ്ഞിരിക്കുകയാണെന്നും ബാങ്കുകള്‍ പറയുന്നു. ഇപ്പോള്‍ പണം നിറഞ്ഞ ബാഗുകള്‍ വെയ്ക്കാന്‍ ഇടമില്ലാതായതായിം ബാങ്കുകള്‍ അറിയിച്ചു. അതേസമയം ക്ഷേത്രത്തിന് സമീപം ഇതിനായി പ്രത്യേകം കെട്ടിടം അനുവദിച്ചു തരാമെന്ന മറ്റൊരു ഉപായം ട്രസ്റ്റ് മുമ്ബോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ സ്വീകരിക്കാന്‍ ബാങ്കുചട്ടം അനുവദിക്കുന്നില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക