ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം 60 ലക്ഷത്തിലധികം പേർ അയോധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയെന്നും 25 കോടിയോളം രൂപ സംഭാവനയായി മാത്രം ലഭിച്ചുവെന്നും റിപ്പോർട്ട്. സംഭാവനകളുടെ കണക്കെടുപ്പില്‍ കൃത്യതയും വേഗവും വരുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാല് ഓട്ടോമാറ്റിക് കൗണ്ടിങ് മെഷീനുകള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. സംഭാവനയായി ലഭിച്ചതില്‍ 25 കിലോഗ്രാം സ്വർണ്ണവും വെള്ളിയും, ചെക്കുകളും, ഡ്രാഫ്റ്റുകളും, പണവും ഉള്‍പ്പെടുന്നു. അതേസമയം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന സംഭാവനകള്‍ ഇതില്‍ കണക്കുകൂട്ടിയിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധി പ്രകാശ് ഗുപ്ത പറഞ്ഞു.

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങള്‍ പലതും ക്ഷേത്രത്തില്‍ ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും ഭഗവാനോടുള്ള ഭക്തിയാല്‍ അവർ നല്‍കുന്ന സംഭാവനകള്‍ ഏതായാലും അത് ക്ഷേത്രത്തില്‍ ഇപ്പോള്‍ സ്വീകരിക്കാറുണ്ടെന്നും ഗുപ്ത പറഞ്ഞു. വരാനിരിക്കുന്ന രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച്‌ 50 ലക്ഷം ഭക്തർ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്നും പുതിയ ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചതായും ഗുപ്ത വ്യക്തമാക്കി. സംഭാവനകളുടെ കണക്കെടുപ്പ് കൂടുതല്‍ സുഗമമാക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഒരു മുറി ഉടനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരാനിരിക്കുന്ന രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച്‌ 50 ലക്ഷം ഭക്തർ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്നും പുതിയ ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചതായും ഗുപ്ത വ്യക്തമാക്കി. സംഭാവനകളുടെ കണക്കെടുപ്പ് കൂടുതല്‍ സുഗമമാക്കാൻ ആധുനിക സൗകര്യങ്ങളുള്ള ഒരു മുറി ഉടനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക