മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 20,17,500 രൂപ ഇടുക്കിയില്‍ പിടികൂടി. ഇടുക്കി ലോകസഭ മണ്ഡലത്തിലെ ഫ്ളയിംഗ് സ്‌ക്വാഡ് പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റും എക്സൈസും സംയുക്തമായാണ്പരിശോധന നടത്തുന്നത്.

ഉപ്പുതറ സ്വദേശിയില്‍ നിന്നും രേഖകളില്ലാത്ത 10,17,500 രൂപയും മാര്‍ച്ച്‌ 20ന് മുവാറ്റുപുഴ സ്‌ക്വാഡിന്റെ പരിശോധനയില്‍ 10 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഉപ്പുതറ സ്വദേശിയില്‍ നിന്നും പിടിച്ചെടുത്ത തുക പൊലീസിനും മൂവാറ്റുപുഴയില്‍ നിന്ന് പിടിച്ച തുക മൂവാറ്റുപുഴ ട്രഷറിക്കും കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക