തനതായ പ്രവര്‍ത്തന ശൈലിക്ക് പേരുകേട്ട വ്യക്തിയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ക്കിംഗ് നിയമങ്ങളില്‍ കാര്യമായ മാറ്റം ഉടന്‍ ഉണ്ടാവുമെന്നും റോഡില്‍ ഉണ്ടാ കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മാര്‍ഗ്ഗം ഉടന്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, ഗതാഗത കുരുക്കിന് അദ്ദേഹം പരിഹാരവും നിര്‍ദ്ദേശിച്ചു. അതായത്, പുതിയ പാര്‍ക്കിംഗ് നിയമങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്.

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പുതിയ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ കാര്‍, ബൈക്ക്, ഓട്ടോ ഉടമകളെ ഞെട്ടിച്ചിരിയ്ക്കുകയാണ്. പുതിയ പാര്‍ക്കിംഗ് നിയമങ്ങളെക്കുറിച്ചുള്ള സൂചന നല്‍കിയ അദ്ദേഹം റോഡില്‍ തെറ്റായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ ചിത്രം ആരെങ്കിലും അയച്ചാല്‍ 500 രൂപ പാരിതോഷികം നല്‍കുമെന്നും ഒരു പരിപാടിയില്‍ പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗത കുരുക്കില്‍ നിന്ന് രക്ഷനേടാനാണ് ഗഡ്കരി പുതിയ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഈ നിയമം ഉടന്‍ പ്രബല്യത്തിലാക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് മന്ത്രി പ്രഖ്യാപിച്ചു. ഈ നിയമം കേട്ട് ഡ്രൈവര്‍മാര്‍ അത്ഭുതം പ്രകടിപ്പിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ ഇത് നടപ്പാക്കിയാല്‍ നഗരങ്ങള്‍ക്ക് ഗതാഗത കുരുക്കില്‍ നിന്ന് മോചനം ലഭിക്കും. തെറ്റായി വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ശീലം അവസാനിപ്പിക്കുകയാണ് ഈ നിയമം കൊണ്ടുവരുന്നതിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഗഡ്കരി വ്യക്തമാക്കി. അതായത്, റോഡില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്‌താല്‍ 1000 രൂപ പിഴ ഈടാക്കും, ഇതിനുപുറമെ തെറ്റായി പാര്‍ക്ക് ചെയ്ത വാഹനത്തിന്‍റെ ചിത്രം അയക്കുന്നയാള്‍ക്ക് 500 രൂപ പാരിതോഷികം നല്‍കും, അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ കോടിക്കണക്കിന് തുക മുടക്കി വീടുകള്‍ നിര്‍മ്മിക്കുന്നു, എന്നാല്‍, വാഹനം പാര്‍ക്ക്‌ ചെയ്യാനുള്ള ഇടം അവരുടെ മനസ്സില്‍ ഇല്ല, കോടികള്‍ വിലമതിക്കുന്ന വീടും ലക്ഷങ്ങള്‍ മുടക്കി കാറും വാങ്ങി റോഡില്‍ പാര്‍ക്ക് ചെയ്യുന്നു, ഗഡ്കരി പരിഹസിച്ചു, തന്‍റെ പാചകക്കാരന് നാഗ്പൂരില്‍ രണ്ട് പഴയ കാറുകളുണ്ട്. ഇന്ന് നാലംഗ കുടുംബത്തിന് ആറ് കാറുകളാണുള്ളത്. ഡല്‍ഹിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് സര്‍ക്കാര്‍ റോഡ് ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പോകും എന്നും ഗഡ്കരി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക