ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്കിടയാക്കിയ വാദങ്ങളിലൊന്നാണ് 2,000 രൂപാ നോട്ടിലെ നാനോ ചിപ്പ്. ആജ് തക്, സീ ന്യൂസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിച്ചും പുതിയ നോട്ടുകളുടെ സവിശേഷതകള്‍ വിവരിച്ചും വിചിത്രകരമായ അവകാശവാദങ്ങള്‍ നടത്തിയത്.

ഇത്തരത്തില്‍ നാനോ ചിപ്പ് വാദം നടത്തിയ ‘ആജ് തക്’ അവതാരകയും സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്ററുമായ ശ്വേതാ സിങ് ഇപ്പോള്‍ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.2,000 രൂപാ നോട്ട് പിൻവലിച്ചതിനു പിന്നാലെ ഒരു മാധ്യമവിദ്യാര്‍ത്ഥി ശ്വേതയോട് നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോഴാണ് ശ്വേത വാദങ്ങള്‍ നിഷേധിച്ചത്. 2,000 രൂപാ നോട്ടില്‍ ചിപ്പുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചു. എഡിറ്റ് ചെയ്ത വിഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ശ്വേത പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

पिछले 4 सालों में किसी भी कॉमेडी सीन ने इतना नहीं हँसाया जितना आज तक की श्वेता सिंह का ये वीडियो हँसाता है। जब भी मन उदास हो एक बार जरूर देखें। 😂

Posted by Lalan Kumar on Sunday, 8 November 2020

‘2,000 രൂപാ നോട്ടില്‍ നാനോ ചിപ്പുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. 45 മിനിറ്റ് വിഡിയോയുടെ 45 സെക്കൻഡ് മാത്രം കണ്ടാണ് നിങ്ങളിത് പറയുന്നത്. 45 മിനിറ്റ് വിഡിയോ പൂര്‍ണമായും കണ്ടാല്‍ നിങ്ങളിത് പറയില്ല. വാട്‌സ്‌ആപ്പില്‍ ഫോര്‍വാഡ് ചെയ്ത് കിട്ടിയ വിവരമാണിതെന്ന് അതില്‍ ഞാൻ പറയുന്നുണ്ട്. അത് കട്ട് ചെയ്താണ് നിങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എഡിറ്റ് ചെയ്ത വിഡിയോ ആണ്.’-ശ്വേത വിശദീകരിച്ചു.നോട്ടുനിരോധനത്തിനു പിന്നാലെ ആജ് തക് പ്രക്ഷേപണം ചെയ്ത തത്സമയ പരിപാടിയിലായിരുന്നു ശ്വേത അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പുതിയ 2,000 നോട്ടിന്റെ പ്രത്യേകതകള്‍ വിശദീകരിച്ച്‌ സംസാരിച്ചത്. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ നാനോ ടെക്നോളജി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ശ്വേതയുടെ അവകാശവാദം. കറൻസിയില്‍ ഉപയോഗിച്ച ജി.പി.എസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൃത്യമായി അറിയാനാകുമെന്ന് വിഡിയോയില്‍ മാധ്യമപ്രവര്‍ത്തക ആധികാരികമായി വിവരിക്കുന്നുണ്ട്.സമാനമായ അവകാശവാദം സീ ന്യൂസ് എഡിറ്റര്‍ ഇൻ ചീഫ് സുധീര്‍ ചൗധരിയും നടത്തിയിരുന്നു. പുതിയ നോട്ടുകള്‍ നിര്‍മിക്കാൻ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സുധീര്‍ ചൗധരിയുടെ അവകാശവാദം. നാനോ ജി.പി.എസ് ചിപ്പുകള്‍ കറൻസികളില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. സാറ്റ്ലൈറ്റ് വഴി ലൊക്കേഷൻ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. കറൻസിയുടെ സീരിയല്‍ നമ്ബറടക്കം ട്രാക്ക് ചെയ്യാനാകുമെന്നും ചൗധരി വിവരിച്ചിരുന്നു.2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഇതേ വിഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ശ്വേതയെ നേരില്‍കണ്ട മാധ്യമപ്രവര്‍ത്തകൻ ഇതേക്കുറിച്ച്‌ ചോദിച്ചത്. 2,000 രൂപാ നോട്ടുകള്‍ ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നകം 2,000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക