ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്.

എന്നാല്‍ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നു. ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. വന്‍ സംഭവം തന്നെ ആറാട്ടണ്ണന്‍ തുടങ്ങിയ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്.

മലയാളത്തിന്റെ യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഉദ്ഘാടന വേദികളില്‍ സ്ഥിരം സാന്നിധ്യമായ ഹണി റോസ് എപ്പോള്‍ പൊതുവേദിയില്‍ എത്തും എന്നറിയാൻ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക