കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് സുന്നി പ്രഭാഷകനായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം. നേരത്തെ ജ്യൂസ് ഉണ്ടാക്കിയത് യഹൂദന്മാരാണെന്ന പ്രസംഗത്തിന്റെ പേരിലും, മെസ്സിയും, നെയ്മറും വ്യഭിചാരികളാണെന്ന് പറഞ്ഞതിന്റെ പേരിലും റഹ്‌മത്തുള്ളാ ഖാസിമിയെ സോഷ്യല്‍ മീഡിയ എയറില്‍ ആക്കിയിരുന്നു.

എന്നാല്‍ എന്നും തീവ്രവാദത്തിനെതിരെ ഉറച്ച ശബ്ദത്തില്‍ സംസാരിക്കാറുള്ള വ്യക്തിത്വം കൂടിയാണ്, അദ്ദേഹം. ലോകത്തുള്ള നൂറോളം ഇസ്ലാമിക തീവ്രാദി സംഘടനകളുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് സലഫിസമാണ് ഇതിന് കാരണം എന്ന് പറയുന്ന, ഖാസിമിയുടെ ഒരു പ്രസംഗം വൈറല്‍ ആയിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളെ പലരും ന്യായീകരിക്കുമ്ബോഴാണ്, സുന്നി പണ്ഡിതനായ ഖാസിമി തീവ്ര ഇസ്ലാമികധാരക്കെതിരെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ കേരളാ സ്റ്റോറി സിനിമയെ ന്യായീകരിച്ചും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടുമുള്ള ഖാസിമിയുടെ പ്രസംഗവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കേരളാ സ്റ്റോറി ഒരു പ്രശ്നവും സൃഷ്ടിക്കില്ല’റഹ്‌മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. ‘അതിരില്ലാതെ സ്വാതന്ത്രമുള്ള രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഭാരതം. കേരള സ്റ്റോറിയെന്ന ഈ സിനിമ നമ്മുടെ രാജ്യത്ത്, ഒരു ക്രമസമാധാന തകര്‍ച്ചയും ഉണ്ടാക്കാനേ പോകുന്നില്ല. അതിനെ ഒരു കലയായും ആവിഷ്‌ക്കാരമായും മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ. ചോദ്യം, ഇവിടെ നിന്ന് സിറിയയിലേക്ക് പോയിട്ടുണ്ടോ എന്ന്, മറുപടി ഉണ്ട്. സിറിയയിലേക്ക് അഫ്ഗാനിലേക്ക് കേരളത്തില്‍നിന്ന് പുരുഷന്മാരും സ്ത്രീകളും, പോയിട്ടുണ്ട്. അത് സത്യമാണ്. അത് യാര്‍ഥാത്ഥ്യമാണ്. അതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ ടീം വര്‍ക്ക് നടന്നിട്ടുണ്ടോ എന്ന് അറിയില്ല.

അത് പറയേണ്ടത്, പൊലീസാണ്, ഭരണകുടമാണ്. പക്ഷേ സിറിയലിലേക്കും അഫ്ഗാനിലേക്കും പോയി എന്നത് വസ്തുതയാണ്, യാഥാര്‍ത്ഥ്യമാണ്. കലയുടെ പേരില്‍ ആവിഷ്‌ക്കാരത്തിന്റെ പേരില്‍, കോലാഹലമുണ്ടാക്കുന്നവര്‍ ഈ ഒരു ചോദ്യത്തിനാണ് മറുപടി പറയേണ്ടത്. എന്തുകൊണ്ട് ഇവിടെനിന്ന് ആളുകള്‍ പോയി. അങ്ങനെ പോവുക എന്നത് രാജ്യദ്രോഹമാണ്. ഒരു ഇന്ത്യക്കാരന് അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവൻ ഹിന്ദുവായാലും, മുസല്‍മാൻ ആയാലും, ക്രിസ്ത്യാനി ആയാലും. ഒരിക്കലും ബുദ്ധി െേനര നില്‍ക്കുന്ന ഒരു ഇന്ത്യൻ പൗരന്, ഇന്ത്യാ രാജ്യത്തെ ഉപേക്ഷിച്ച്‌ മറ്റൊരു രാജ്യത്തേക്ക്, ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഫൈറ്റര്‍ ആവാൻ വേണ്ടി, പോയി എന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. അങ്ങനെ പോയ ആളുകള്‍ തിരിച്ചുവന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കുന്ന പ്രശ്നവുമില്ല. അവര്‍ എത്രതന്നെ അപേക്ഷിച്ചാലും അവരോട് കനിയേണ്ട ബാധ്യതയും ഇന്ത്യൻ സര്‍ക്കാറിന് ഇല്ല എന്നും ഞാൻ ഓര്‍മ്മപ്പെടുത്തുകയാണ്.

ഇന്ത്യാ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിച്ചത് സാക്ഷാല്‍ സാക്കിര്‍ നായിക്ക് ആയിരുന്നു. അയാള്‍ ഇപ്പോള്‍ ഇന്ത്യ വിട്ടുപോയി. അന്യ സമുദായക്കാരുടെയും അവരുടെ വേദ ഗ്രന്ഥങ്ങളെയും പൊതുമധ്യത്തില്‍ പരിഹസിച്ച്‌, ചിലരെ കൊണ്ടുനടന്നു. അത് ഇസ്ലാമിനെ പ്രബോധന രീതിയാണെന്ന് സാധുക്കളായ അന്യ സമുദായക്കാര്‍ തെറ്റിദ്ധരിച്ചുപോയി. എന്നാല്‍, ഇസ്ലാമിന് അങ്ങനെ ഒരു പരിചയം ഇല്ല. എല്ലാ സമുദായത്തെയും നിങ്ങള്‍ ബഹുമാനിക്കണം എന്ന് പഠിപ്പിച്ച ഒരു പുണ്യ തിരുനബിയുടെ, അനുയായികള്‍ ആണ് മുസ്ലീങ്ങള്‍ എന്ന ബോധം, എല്ലാവര്‍ക്കും ഉണ്ടാവുക. നാം, ഒന്നായി നിലകൊള്ളുക, ഒന്നായി പ്രവര്‍ത്തിക്കുക. അവരവര്‍ അവരവരുടെ മതത്തിന്റെ പരിധിയില്‍ നിലനില്‍ക്കുകയും, മറ്റുള്ളവരെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക ബോധം, ഉണ്ടാക്കാനുള്ള വ്യവസ്ഥിതിക്ക് വേണ്ടി എല്ലാവരും അധ്വാനിക്കുക. സിനിമ സിനിമായി അതിന്റെ വഴിക്ക് പോവട്ടെ. നമ്മുടെ രാജ്യം ഒരു ജനത ഒന്നിച്ച്‌ ജീവിച്ച്‌ ഒന്നിച്ച്‌ പ്രവര്‍ത്തിച്ച്‌, ഒന്നായി മുന്നോട്ടുപോവും. അള്ളാഹു അനുഗ്രഹിക്കട്ടെ.”- ഇങ്ങനെയാണ് ഖാസിമി തന്റെ പ്രസംഗം അവകസാനിപ്പിക്കുന്നത്.ഈ പ്രസംഗം കേട്ട നിരവധിപേര്‍ ഖാസിമിയെ അഭിനന്ദിച്ച്‌ കമന്റ് ഇടുന്നുണ്ട്. ഇങ്ങനെ ചിലര്‍ സത്യസന്ധമായി സംസാരിച്ചാല്‍, തീവ്രാവാദം എന്ന സാധനത്തെ ഇല്ലാതാക്കാം എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക