ഡി കെ ശിവകുമാര്‍ നാളെ തൃശൂരില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാ വിജയത്തോടെ കൂടി കോൺഗ്രസ് പാർട്ടിക്കു സൂപ്പർസ്റ്റാർ ആണ് ഇപ്പോൾ ഡി കെ ശിവകുമാർ. 25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. ശക്തൻ നഗര്‍ മൈതാനത്ത് സംഘടിക്കുന്ന പ്രവര്‍ത്തകര്‍ അവിടെനിന്ന് പ്രകടനമായി കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരനട വഴി തേക്കിൻകാട് മൈതാനത്തെത്തും. അഞ്ചിനാണ് പൊതുയോഗം. രാഹുല്‍ ഗാന്ധി, ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

26-ന് പ്രതിനിധിസമ്മേളനം തിരുവമ്ബാടി നന്ദനം കണ്‍വെൻഷൻ സെന്ററില്‍ നടക്കും. 700 പ്രതിനിധികളാണ് പങ്കെടുക്കുക. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാണ് സമ്മേളനം. ഐ.പി.എസ്. ഓഫീസര്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും.മറ്റന്നാള്‍ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക