ഭരണങ്ങാനം പഞ്ചായത്തിലെ അരീപ്പാറ സ്‌കൂളിനു സമീപത്ത് അപകടകരമായി നില്‍ക്കുന്ന വാകമരം സ്‌കൂള്‍ തുറക്കും മുമ്ബ് മുറിച്ചുമാറ്റണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മീനച്ചില്‍ താലൂക്ക് അദാലത്തില്‍ പഞ്ചായത്ത്, കെ.എസ്.ഇ.ബി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. അരീപ്പാറ സ്‌കൂളിനു മുന്‍വശമുള്ള കൂറ്റന്‍ വാകമരം അപകടാവസ്ഥയിലാണെന്നു കാട്ടി പലകുറി പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് മീനച്ചില്‍ താലൂക്ക് അദാലത്തില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രി റോഷി അഗസ്റ്റിന്‍ സത്വര നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഏറ്റുമാനൂര്‍-ഭരണങ്ങാനം റോഡില്‍ നിരവധി അപകടങ്ങള്‍ക്കിടയാക്കുകയും രണ്ടുവര്‍ഷത്തിനിടെ നിരവധി പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഇടപ്പാടി ജംഗ്ഷനില്‍ മഞ്ഞ റംപിള്‍ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. ഇടപ്പാടി ജംഗ്ഷന് ഇരുവശത്തും മഞ്ഞ റംപിള്‍ സ്ട്രിപ്പ് സ്ഥാപിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഷിയിലൂടെ വീണ്ടും കെഎം മാണിയുടെ കരസ്പർശം അനുഭവിച്ച് പാലാക്കാർ

ഇന്നലെ അദാലത്തിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടിയെത്തിയ പാലാക്കാർക്ക് കെഎം മാണിയെ കണ്ടുമുട്ടിയ പ്രതീതിയാണ് അനുഭവിക്കാൻ കഴിഞ്ഞത്. മാണിയെ അനുസ്മരിപ്പിക്കും വിധം ചടുലമായി ജനകീയ വിഷയങ്ങൾക്ക് ചെവികൊടുത്ത് അടിയന്തര പരിഹാരം നിർദ്ദേശിച്ചാണ് റോഷി അഗസ്റ്റിൻ അദാലത്തിൽ ജനജീവിതങ്ങളെ സ്പർശിച്ചത്. പാലായിൽ ഇരുന്നു പാലാക്കാരുടെ പ്രശ്നങ്ങൾ തീർക്കാൻ മാണി അല്ലാതെ മറ്റൊരു മന്ത്രി എത്തുമ്പോൾ അത് കെഎം മാണിയുടെ തന്നെ ശൈലി പിന്തുടരുന്ന വത്സല ശിഷ്യൻ റോഷിയായി എന്നത് കാലത്തിൻറെ കാവ്യ നീതി ആവാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക