സമൂഹ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോക്കുന്നർർല്ല ആളാണെങ്കില്‍ ഇതിനകം നിങ്ങള്‍ കണ്ടിട്ടുള്ള വൈറല്‍ വീഡിയോകളില്‍ നല്ലൊരു ശതമാനവും വിവാഹത്തിനിടെയുണ്ടാകുന്ന അബദ്ധങ്ങളോ തമാശകളോ വൈകാരിക നിമിഷങ്ങളോ അടങ്ങിയ വീഡിയോകളാകും. സമാനമായി ഇപ്പോൾ ദുബായ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാവായ ജെഫറീസ് തന്‍റെ വിവാഹം പാതിവഴിയില്‍ നിര്‍ത്തിവച്ച വീഡിയോയാണ് പങ്കുവച്ചത്. വിവാഹവേദിയില്‍ പുരോഹിതന് മുന്നില്‍ നില്‍ക്കുമ്ബോഴാണ് താന്‍ വിവാഹ വസ്ത്രങ്ങള്‍ മുഴുവനും ധരിച്ചിട്ടില്ലെന്ന് ജെഫറീസിന് മനസിലായത്. തുടര്‍ന്ന് വളരെ രസകരമായി അവര്‍ ആ സാഹചര്യത്തെ കൈകാൻൈൈഐംസ്യര്യരശശയയയ്യര്യം ചെയ്തുന്ന വീഡിയോയ്ക്ക് ഇതിനകം ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് രേഖപ്പെടുത്തി.

താന്‍ പൂര്‍ണ്ണമായും വസ്ത്രം ധരിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോള്‍, ജെഫറീസ് മൈക്ക് എടുത്ത് താന്‍ മറന്നുവച്ച വസ്ത്രത്തിന്‍റെ ഭാഗം എടുത്ത് കൊണ്ടുവരാമോ എന്ന് ചോദിച്ചു. ക്രിസ്ത്യന്‍ വിവാഹ വസ്ത്രങ്ങളില്‍ പ്രധാനപ്പെട്ടതായി കരുതുന്ന വധുവിന്‍റെ വസ്ത്രത്തോടൊപ്പമുള്ള വെയില്‍ എന്ന ഭാഗം ഉടുക്കാനാണ് ജെഫറീസ് മറന്ന് പോയത്. ‘വിവാഹത്തിനിടെ ചടങ്ങ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എനിക്ക് മൈക്ക് കൈയിലെടുക്കേണ്ടിവന്നെന്നും തുടര്‍ന്ന് വസ്ത്രം മുഴുവനും ധരിച്ചെന്നും വീഡിയോ പങ്കുവച്ച്‌ കൊണ്ട് അവര്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹം എങ്ങനെ നടക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചില്ലെങ്കിലും ഈ രീതി ആരും മറക്കില്ലെന്നും എന്നോടൊപ്പം അന്ന് ചിരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ജെഫറീസ് വീഡിയോ പങ്കുവച്ച്‌ കൊണ്ട് കുറിച്ചു. ‘ആത്മവിശ്വാസത്തോടെ നിങ്ങള്‍ ആ നിമിഷം കൈകാര്യം ചെയ്തതില്‍ സ്നേഹം’ എന്നായിരുന്നു ഒരാള്‍ എഴുതിയത്. നിരവധി പേര്‍ വിഡിയോയ്ക്ക് കുറിപ്പെഴുതി. മിക്കയാളുകളും ജെഫറീസിന്‍റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക