കൊട്ടാരക്കര ഗണപതി ക്ഷേത്രം ബസ് ഷെൽട്ടറിൽ മറ്റുള്ളവരെ കൂസാതെയുള്ള കമിതാക്കളുടെ പരസ്യ വികാര പ്രകടനം പതിവാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ പതിവായി ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കോളേജ് വിദ്യാർത്ഥികളായ ജോഡികളുടെ സദാചാര മര്യാദ കേട്ട പ്രകടനം അരങ്ങേറുന്നത്. ഇത് ഇവിടുത്തേ സ്ഥിരം പരിപാടിയാണ് എന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ സഹികെട്ട നാട്ടുകാർ തന്നെ പേക്കൂത്തുകളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

ഇതോടൊപ്പം ഉള്ള വീഡിയോയിൽ കമിതാക്കളുടെ മുഖം ബ്ളറർ ചെയ്തു എങ്കിലും പൂർണ്ണമായ വീഡിയോകൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. നിരവധി തവണ മുന്നറിയിപ്പ് കൊടുത്തിട്ടും ഇതൊന്നും ഗൗനിക്കാതെയുള്ള പരസ്യ വികാരപ്രകടനങ്ങൾ തുടർന്നപ്പോഴാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുവാൻ ആളുകൾ നിർബന്ധിതരായത് എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ ഇത്തരത്ത് ബസ് സ്റ്റാന്റിലും, ഷെൽട്ടറിലും ഇരുന്ന് ചെയ്യുന്നവർക്കെതിരേ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയിൽ നടന്ന സംഭവം കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായതാണ്‌. പെൺകുട്ടിയും ആൺ കുട്ടിയും ബാഗും പുസ്തകവും ആയി കോളേജിലേക്ക് പോകാൻ വന്നവർ ആണ്‌. ഇത്തരത്തിൽ അര മണിക്കൂറോളം ഇവരുടെ വികാര പ്രകടനം പൊതു ജന മദ്ധ്യത്തിൽ നടത്തുകയായിരുന്നു.സമീപത്താണ്‌ കൊട്ടാരക്കര ഗണപതി ക്ഷേത്രം. അവിടേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നതും ഇതേ ബസ് ഷെൽട്ടർ തന്നെയാണ്‌. താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നതും ഇതിനു സമീപത്താണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക