കൊല്ലം: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കത്ത്. ബിജെപി സര്‍ക്കാരിന്റെ ശക്തമായ നിലപാട് കൊണ്ടാണ് മദനിക്ക് കേരളത്തില്‍ വരാന്‍ സാധിക്കാതിരുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഗണേഷ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അയച്ച കത്തില്‍ പറയുന്നത്. സുരക്ഷയക്ക് ആവശ്യമായ തുക കെട്ടിവയ്‌ക്കുന്നതിനുള്ള സാമ്ബത്തികശേഷി ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കേരളത്തില്‍ എത്തിക്കണമെന്നും ബാക്കി ആവശ്യങ്ങള്‍ക്ക് കേരള പോലീസിന്റെ സഹായം തേടാമെന്നുമാണ് ഗണേഷ് കത്തില്‍ പറയുന്നു.

കത്തിന്റെ ഉള്ളടക്കം ഇപ്രകാരം: ‘ഇസ്‌ളാമിക പണ്ഡിതനായ അബ്ദുള്‍ നാസര്‍ മഅദനി വളരെ വര്‍ഷങ്ങളായി കര്‍ണാടക സംസ്ഥാനത്ത് ജയിലില്‍ കഴിയുകയാണല്ലോ. വൃദ്ധയായ മാതാവിനെ കാണുന്നതിനും ചികില്‍സയ്‌ക്കുമായി കേരളത്തിലേക്ക് വരുന്നതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും, മുന്‍ ബി. ജെ. പി. സര്‍ക്കാരിന്റെ നിലപാട് കാരണം അദ്ദേഹം ബാംഗ്ലൂരിലെ ജയിലില്‍ത്തന്നെ കഴിയുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ണാടകത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നു പ്രത്യാശിക്കുകയാണ്. കര്‍ണാടക പോലീസില്‍ നിന്നും അത്യാവശ്യത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ടും, കേരളാ പോലീസിന്റെ സഹായം തേടിക്കൊണ്ടും ശ്രീ മഅദനിക്ക് കേരളത്തില്‍ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാനുള്ള സഹായം താങ്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്ബോള്‍ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുന്നതിന് താങ്കളുടെ ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന്, ഗണേഷ് കുമാര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക