അറുപത്തിമൂന്നിന്റെ നിറവിലെത്തിയ പ്രിയ സുഹൃത്ത് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുകേഷ്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ അളിയാ..ആശംസകള്‍’ എന്നാണ് മുകേഷ് കുറിച്ചത്. ഇരുവരുമൊന്നിച്ചുള്ള ചിത്രവും മുകേഷ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

നടന്‍ മമ്മൂട്ടിയും മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ തന്നെയാണ് മമ്മൂട്ടി ആശംസ നേര്‍ന്നത്. ഇരുവരും ഒന്നിച്ച്‌ കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0zZpMMAnyUkQPvuJxyEkNXBWKBpk4V2XH3ZKD4bY1TYp1PBD75zms77Q6tswf7XzFl&id=100044400307272&mibextid=Nif5oz

തലമുറകള്‍ എത്ര പിന്നിട്ടാലും മലയാളികളുടെ ആഘോഷവും സ്വകാര്യ അഹങ്കാരവുമാണ് മോഹന്‍ലാല്‍. ചെരിഞ്ഞ തോളുമായി മലയാളി മനസില്‍ അദ്ദേഹം ഇടം നേടിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പകരം വെയ്‌ക്കാനില്ലാത്ത അഭിനയം, മനോഹരമായ പുഞ്ചിരി, മീശപിരിച്ച ഗൗരവമുള്ള, മുണ്ടുമടക്കിക്കുത്തിയ വില്ലന്‍, കണ്ണുകളില്‍ പ്രേമവും ചുണ്ടുകളില്‍ കള്ളച്ചിരിയുമൊളിപ്പിച്ച കാമുകന്‍, മലയാള സിനിമാ ആദ്യമായും അവസാനമായും കണ്ട ചേട്ടച്ഛന്‍ അങ്ങനെ നടനവിസ്മയമായി മോഹൻലാൽ നിലകൊള്ളുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക