ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ചലച്ചിത്രതാരം ഉണ്ണി മുകുന്ദനെ പരിഗണിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ജന. സെക്രട്ടറിമാര്‍ അടക്കമുള്ള പല നേതാക്കളും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന ആരോപണം പാര്‍ട്ടിയിലുണ്ട്. ക്യാമറ വിവാദത്തില്‍ കെ.സുരേന്ദ്രന്‍ ആരോപണവുമായി രംഗത്തുവന്നെങ്കിലും മറ്റാരും ഏറ്റെടുത്ത് മുന്നോട്ടുവന്നില്ല.

കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റിനു മാറിനില്‍ക്കേണ്ടിവന്ന സമയത്ത് സംസ്ഥാനത്തെ പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തുമുന്നോട്ടുകൊണ്ടുപോവാന്‍ ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള സംസ്ഥാനനേതാക്കള്‍ സ്വന്തം നിലയ്ക്ക് മുന്നോട്ടുവന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശോഭ സുരേന്ദ്രന്‍ മാത്രമാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തിയത്. ഡോ. വന്ദനയുടെ കൊലപാതകം, താനൂരിലെ അപകടത്തില്‍ സിപിഎം ബന്ധം തുടങ്ങിയ വിഷയങ്ങളിലും പ്രധാനനേതാക്കള്‍ പ്രതിഷേധസമരങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയില്ലെന്നാണ് ആരോപണം. കൊച്ചിയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച വനിതാനേതാവിനെതിരെ നടപടിയെടുക്കാത്തതില്‍ പാലക്കാട്ടുനിന്നുള്ള നേതാക്കള്‍ പ്രതിഷേധത്തിലാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക