സാഹസികമായി സെല്‍ഫിയെടുത്ത് അപകടത്തില്‍ പെടുന്നവരുടെ പല വാര്‍ത്തകളും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു കടുവയോടൊപ്പം ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന കടുവയോടൊപ്പമുള്ള ചിത്രമെടുക്കാനാണ് ഈ ചെറുപ്പക്കാര്‍ ശ്രമിച്ചത്.

കടുവയ്ക്ക് തൊട്ട് പിന്നിലായിട്ടാണ് ഇവര്‍ ഇരുവരും ഇരുന്നത്. അതേസമയം കടുവയുടെ പരിശീലകനായ വ്യക്തി ഒരു വടി കൊണ്ട് കടുവയുടെ ശരീരത്തില്‍ തൊടുന്നുണ്ട്. അതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കടുവ പെട്ടെന്ന് തിരിഞ്ഞ് അലറുകയായിരുന്നു. കടുവയുടെ അലര്‍ച്ച കേട്ടതോടെ ഫോട്ടോ എടുക്കാന്‍ ഇരുന്ന ഇരുവരും പേടിച്ച്‌ ഇറങ്ങി ഓടുന്നതാണ് വീഡിയോ. പുറത്തിറങ്ങിയ ശേഷം ചെറുപ്പക്കാരില്‍ ഒരാള്‍ ജീവന്‍ രക്ഷിച്ചതിന് മുട്ടുകുത്തിയിരുന്ന് ദൈവത്തിന് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.രണ്ടാമത്തെ ചെറുപ്പക്കാരന്‍ നിലവിളിച്ച്‌ പുറത്തേക്കിറങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യമൊന്ന് അലറിയെങ്കിലും ചെറുപ്പക്കാരുടെ ഓട്ടം കണ്ട് നില്‍ക്കുന്ന കടുവയെയും വീഡിയോയില്‍ കാണാം. ഏകദേശം 93000 പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ കണ്ടത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇവര്‍ക്ക് എന്താണ് പറ്റിയതെന്നായിരിക്കും ആ കടുവ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക