രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ ശങ്കര്‍ലാല്‍ മാഡ്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നാണ് 17. 5 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങിയത്. എന്നാല്‍ വാഹനത്തിന് സാങ്കേതിക തകരാര്‍ പതിവായിരുന്നു എന്നും അംഗീകൃത സേവന കേന്ദ്രത്തിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു. പുതിയ കാറിന് ഇങ്ങനെ പ്രശ്‌നം വരുമ്ബോള്‍ ആര്‍ക്കാണെങ്കിലും ദേഷ്യം വരില്ലേ. അങ്ങനെ ഇദ്ദേഹം കാര്‍ ഷോറുമിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കഴുതകളെ കൊണ്ട് കെട്ടിവലിപ്പിച്ച്‌ കൊണ്ടുപോയത്.

റോഡിലൂടെ കഴുതകള്‍ കാര്‍ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. പിന്നില്‍ ആളുകള്‍ കാര്‍ തള്ളുന്നതും കാണാം. അങ്ങനെ കാര്‍ തള്ളി ഷോറൂമിലേക്ക് എത്തിക്കുകയും ചെയ്തു. രണ്ട് തവണ കാര്‍ സര്‍വീസ് സെന്ററില്‍ ശരിയാക്കാന്‍ വേണ്ടി കൊണ്ടുപോയിരുന്നു. എന്നാല്‍ ഡീലര്‍ക്ക് തൃപ്തികരമായ ഒരു പരിഹാരവും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ഉദയ്പൂരിലെ സുന്ദര്‍വാസ് പ്രദേശത്തെ താമസക്കാരനായ ശങ്കര്‍ലാലിന്റെ അനന്തരവന്‍ രാജ് കുമാര്‍ ഗയാരി പറഞ്ഞു. അതും പോരാതെ ഈ കാര്‍ കാരണം പല സ്ഥലത്തും ഉടമ നാണംക്കെട്ടുപോവുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കുടുംബ ചടങ്ങിനിടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പലതവണ തള്ളേണ്ടി വന്നതായി രാജ് കുമാര്‍ പറഞ്ഞു.ബാറ്ററി തീര്‍ന്നതാണ് തകരാറുകള്‍ക്ക് കാരണമെന്ന് പറഞ്ഞ ഷോറൂം പ്രതിനിധികള്‍, ബാറ്ററി ചാര്‍ജാകുന്ന തരത്തില്‍ കുറച്ച്‌ ദൂരം കാര്‍ ഓടിക്കാന്‍ ശങ്കര്‍ലാലിനോട് നിര്‍ദേശിച്ചു. പക്ഷേ അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല. “ഞങ്ങള്‍ അനുഭവിച്ച എല്ലാ നാണക്കേടിനും പ്രശ്നത്തിനും ശേഷം, കാര്‍ ഷോറൂമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. കാര്‍ ഇപ്പോള്‍ ഷോറൂമില്‍ ഉള്ളതിനാല്‍ വാഹനത്തിന് പകരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇത്ര വിലയുള്ള കാര്‍ വാങ്ങിയിട്ടും ഒടുവില്‍ കഴുതകള്‍ തന്നെ വേണ്ടി വന്നില്ലേ എന്നാണ് ചിലര്‍ പറയുന്നത്. എന്തുകൊണ്ടാണ് ഷോറൂമിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വരാത്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അങ്ങനെ പല സംശയങ്ങളും ആളുകള്‍ ഉയര്‍ത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക