മോഷണം പോയ 405 മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് കൈമാറി കന്യാകുമാരി പാെലീസ്. കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്ത ഫോണുകളാണ് ഉടമകള്‍ക്ക് കൈമാറിയത്.

ജില്ലാ പൊലീസ് മേധാവി ഹരികിരണ്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐ സംസീറിന്റെ പ്രത്യേക സംഘമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. മൊബൈലുകള്‍ കടകളില്‍ നിന്ന് പഴയവിലയ്ക്ക് വാങ്ങിയവരുടെ പക്കല്‍ നിന്നും പഴയ ഫോണുകള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും മോഷണ കേസിലെ പ്രതികളില്‍ നിന്നുമാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ നാഗര്‍കോവില്‍ എസ്.പി ഓഫീസില്‍ നടന്ന ചടങ്ങില്‍ സൗത്ത് സോണ്‍ ഡി.ഐ.ജി പ്രവേഷ് കുമാറാണ് 405 ഫോണുകള്‍ ഉടമകള്‍ക്ക് കൈമാറിയത്.ഇവയുടെ മൂല്യം 56ലക്ഷം രൂപ വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക