ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.

നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലായിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക