അന്താരാഷ്‌ട്ര വിപണിയില്‍ കിലോയ്‌ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്ബഴം മോഷണം പോയി. സന്തോഷം കാരണം മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കില്‍ പങ്കിട്ട് നേരം ഇരുട്ടിവെളുത്തപ്പോഴാണ് എല്ലാ മാമ്ബഴവും ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള കള്ളന്മാര്‍ കൊണ്ടുപോയത്. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമില്‍ നിന്നാണ് മാമ്ബഴം മോഷണം പോയത്. വിളവെടുക്കാൻ പാകമായ മാമ്ബഴത്തിന്റെ ചിത്രം ഫാം ഉടമയായ ലക്ഷ്മി നാരായണൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മോഷണം നടന്നത്.38 ഇനം മാമ്ബഴങ്ങളാണ് ലക്ഷ്മി നാരായണൻ കൃഷി ചെയ്യുന്നത്. അസാധാരണമായ വിലയുള്ള മാമ്ബഴം പാകമായത് കണ്ടപ്പോഴുണ്ടായ സന്തോഷവും അഭിമാനവും കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്ന് ലക്ഷ്മി നാരായണൻ പറയുന്നു. എന്നാല്‍ പോസ്റ്റിട്ട് ഒരു ദിവസം പോലും തികയും മുമ്ബ് മാമ്ബഴം മോഷണം പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ തങ്ങളുടെ കൃഷിയിടങ്ങളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് ഗ്രാമത്തിലെ മറ്റ് കര്‍ഷകര്‍.ലോകത്തിലെ ഏറ്റവും വിലകൂടിയ ജപ്പാനിലെ മിയാസാക്കി ഇനത്തില്‍പ്പെട്ട മാങ്ങ അടുത്തിടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇടംനേടിയത്. ഒരൊറ്റ മാമ്ബഴത്തിന് 40,000 രൂപ എന്നതായിരുന്നു ഇതിനെ ശ്രദ്ധേയമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ഈ മാങ്ങ രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ്. ‘എഗ് ഒഫ് ദ സണ്‍’ എന്നും ഈ മാങ്ങയ്‌ക്ക് വിളിപ്പേരുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക