തിരുവനന്തപുരം: പൂജപുര സെൻട്രൽ ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചി  കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. സെൻട്രൽ ജയിലിലെ പ്രധാന മതിലിനോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

സുരക്ഷാവലയത്തിലാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പൊതുജനങ്ങൾക്കും തുറന്നിരിക്കുന്നു. തടവുകാരും ക്ഷേത്രം സന്ദർശിക്കാറുണ്ട്. ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. പുറത്തുനിന്നെത്തിയവരാണോ കൃത്യം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക