നാം ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് കയ്യിൽ പണം വേണം. ശമ്പളം ലഭിക്കാത്തപ്പോൾ ചെലവഴിക്കാൻ ജോലി സമയങ്ങളിൽ പണം കണ്ടെത്തണം. സർവീസ് കാലാവധിയുടെ അവസാനഘട്ടത്തിൽ റിട്ടയർമെന്റിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. നേരത്തെയുള്ള ആസൂത്രണത്തിലൂടെ നിക്ഷേപം ആരംഭിക്കുന്നത് റിട്ടയർമെന്റ് സമയത്ത് മികച്ച തുക കൈയിലുണ്ടാകാൻ സഹായിക്കും. എന്നാൽ എവിടെ നിക്ഷേപിക്കുമെന്നതാണ് പ്രധാന പ്രശ്നം.

റിസ്കും റിട്ടേണും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നാമമാത്രമായ പ്രതിമാസ പണമടയ്ക്കൽ കേന്ദ്ര സർക്കാർ പദ്ധതികളുണ്ട്. ഇവയിൽ ചേർന്നാൽ വിരമിക്കുമ്പോൾ തുച്ഛമായ തുക മാത്രമേ ലഭിക്കൂ. ഇതിനായി മികച്ച വരുമാനം നൽകുന്ന പെൻഷൻ പദ്ധതികൾ തിരഞ്ഞെടുക്കണം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടും ദേശീയ പെൻഷൻ സംവിധാനവുമാണ് ഇതിൽ പ്രധാനം. പിപിഎഫ് ഒരു സ്ഥിര വരുമാന നിക്ഷേപവും എൻപിഎസ് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപവുമാണ്. രണ്ട് നിക്ഷേപങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണ്. ഇവ തമ്മിലുള്ള വ്യത്യാസവും മികച്ച റിട്ടേൺ ഏതാണ് എന്നതും ചുവടെ വിശദീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പെൻഷൻ പദ്ധതിയായും നിക്ഷേപമായും പരിഗണിക്കാവുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. PPF നിക്ഷേപങ്ങൾക്ക് 15 വർഷത്തെ കാലാവധിയുണ്ട്. അതിനാൽ ദീർഘകാല നിക്ഷേപത്തിനും പിപിഎഫ് ഉപയോഗിക്കുന്നു. പിപിഎഫിന് കാലാവധി വർദ്ധിപ്പിക്കാനും കഴിയും.

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം, PPF നിക്ഷേപങ്ങൾക്ക് ആദായനികുതി ഇളവിന് അർഹതയുണ്ട്. നികുതി ഇളവ് ആവശ്യമുള്ളവർക്ക് ഇത് അധിക ആനുകൂല്യം നൽകും. 7.1 നിലവിൽ നൽകുന്ന പലിശ നിരക്ക്. സാമ്പത്തിക വർഷ പാദങ്ങളിൽ ഇത് പുനർനിർണയിക്കും. പ്രതിവർഷം 1.5 ലക്ഷം രൂപ പിപിഎഫിൽ നിക്ഷേപിക്കാം. ഒരു വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും പിപിഎഫിൽ നിക്ഷേപിക്കണം.

ദേശീയ പെൻഷൻ സംവിധാനം

ദേശീയ പെൻഷൻ സംവിധാനം ഒരു സമ്പൂർണ പെൻഷൻ പദ്ധതിയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004ൽ ആരംഭിച്ച പദ്ധതി 2009ൽ പൊതുജനങ്ങൾക്കായി മാറ്റി. എൻപിഎസും വർഷത്തിൽ നിക്ഷേപിക്കണം. ഒരു വർഷത്തിൽ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപ പരിധി ഇല്ല. പിപിഎഫിനേക്കാൾ കൂടുതൽ ആദായനികുതി ഇളവ് എൻപിഎസിനു ലഭിക്കും. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപയും സെക്ഷൻ 80 സി സി ഡി പ്രകാരം അധികമായി 50,000 രൂപയും.
സ്റ്റോക്കുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, ഇതര ആസ്തികൾ എന്നിവയിൽ ഇത് വിന്യസിക്കും. ഇതിന്റെ നിലവാരം നിക്ഷേപകന് തീരുമാനിക്കാം. എൻപിഎസിൽ ടയർ 1, ടയർ 2 നിക്ഷേപ രീതികളുണ്ട്. റിട്ടയർമെന്റ് കാലയളവിലേക്ക് ടയർ 1 പിൻവലിക്കേണ്ടതാണ്. 60 വർഷം തികയുമ്പോൾ 60 ശതമാനം ലഭിക്കും. ബാക്കി 40 ശതമാനം അനുസരിച്ചായിരിക്കും പെൻഷൻ ലഭിക്കുക. വിപണിയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു, എന്നാൽ, ഇത് കൃത്യമായ വിപണി വരുമാനം നൽകുമെന്ന് പറയാനാവില്ല. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തിൽ, എൻ‌പി‌എസിന് കുറഞ്ഞത് 11 ശതമാനമെങ്കിലും നേടാനാകും.
കാൽക്കുലേറ്റർ

ഒരു വർഷം PPF-ൽ നടത്താവുന്ന പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്. ഇന്നത്തെ 7.1% പലിശ നിരക്കിൽ നിങ്ങൾ 25 വർഷത്തേക്ക് നിക്ഷേപിച്ചാൽ, കാലാവധിയിൽ നിങ്ങൾക്ക് 96 ലക്ഷം രൂപ ലഭിക്കും. ഈ തുക ഉറപ്പാണ്. നിങ്ങൾ 25 വർഷത്തേക്ക് എൻപിഎസിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, എത്ര രൂപ എന്ന് നോക്കാം. പ്രതീക്ഷിക്കുന്ന വരുമാനം 11% ആണെങ്കിൽ 25 വർഷത്തിനു ശേഷം 1.72 കോടി. ഇതിൽ 60 ശതമാനം വിരമിക്കുമ്പോൾ ലഭിയ്ക്കുകയും ബാക്കി തുക പെൻഷനായി ലഭിക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക