പ്രണയബന്ധം പിരിഞ്ഞതിന് ശേഷം തമ്മില്‍ യാതൊരു സൗഹൃദവും സൂക്ഷിക്കാത്തവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം പേരും. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയിട്ടും പരസ്‌പരമുള്ള നല്ല സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും അദ്ദേഹത്തിന്‍റെ മുന്‍ കാമുകി സംഗീത ബിജ്‌ലാനിയും. ഇരുവരും ഒന്നിച്ച്‌ സൗഹൃദം കൈമാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വര്‍ഷങ്ങളായി, ഖാന്ദനില്‍ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും സംഗീത പതിവായി പങ്കെടുക്കാറുണ്ട്. ശനിയാഴ്‌ച സല്‍മാന്‍ ഖാന്‍റെ ഇളയ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മയുടെ ഈദ് ബാഷിലും സംഗീത തന്‍റെ സാന്നിധ്യം രേഖപ്പെടുത്തി. അര്‍പ്പിതയുടെ ഈദ് ബാഷിന് ശേഷം സംഗീതയും സല്‍മാനും ഒന്നിച്ച്‌ അര്‍പ്പിതയുടെ വീട്ടില്‍ നിന്നിറങ്ങുന്നതും ഇരുവഴികളിലേക്ക് പിരിയുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇരുവരും പരസ്‌പരം സന്തോഷവും സൗഹൃദവും പങ്കുവയ്‌ക്കുന്നതാണ് ദൃശ്യം. ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കിസി കാ ഭായ് കിസി കി ജാന്‍’: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രം വിജയകരമായി പ്രദശനം തുടരുകയാണ്. ഏപ്രില്‍ 21ന് റിലീസ് ചെയ്‌ത ചിത്രം പ്രദര്‍ശനദിനം തന്നെ ഭേദപ്പെട്ട കലക്ഷന്‍ സ്വന്തമാക്കി. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിന കലക്ഷന്‍ 15.81 കോടി രൂപയാണ്. രണ്ടാം ദിനം ചിത്രം ബോക്‌സ് ഓഫിസില്‍ കുതിച്ചുയര്‍ന്നു. 25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആകെ 41 കോടി രൂപ കലക്ഷന്‍ നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക