വിവാഹദിനം ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ദിനമായി കൊണ്ടാടാനാണ് പൊതുവില്‍ എല്ലാവരും ആഗ്രഹിക്കാറ്. അങ്ങനെ അല്ലാത്ത ചുരുക്കം ചില വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും സമീപകാലങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വന്നിരുന്നു. അതിന് സമാനമായി മറ്റൊരു വിവാഹഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്.

വിവാഹവേദിയില്‍ വെച്ച്‌ പരസ്പരം മത്സരിച്ച്‌ തല്ലുന്ന വരനും വധുവുമാണ് ഈ വീഡിയോയില്‍. ഇത് എവിടെ നടന്ന വിവാഹമാണ് എന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരം പറയുന്നില്ലെങ്കിലും @gharkekalesh എന്ന ട്വിറ്റര്‍ അക്കൗണ്ട് ഹോള്‍ഡര്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹവേദിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കയ്യാങ്കളി എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡോയോയ്ക്ക് 27 സെക്കന്റുകള്‍ മാത്രമാണ് ദൈര്‍ഘ്യം. വരന്‍ ചടങ്ങുകള്‍ക്കിടയില്‍ വധുവിന്റെ വായില്‍ അല്‍പ്പം മധുരം വച്ചു നല്‍കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മധുരം വരന്റെ കൈയില്‍ നിന്നും സ്വീകരിക്കാന്‍ മടിച്ച്‌ വധു തല പിന്നോട്ട് വലിക്കുന്നു. അത് ഇഷ്ടപ്പെടാതെ വന്ന വരന്‍ വധുവിന്റെ വായില്‍ ബലം പ്രയോഗിച്ച്‌ മധുരം വെക്കാന്‍ ശ്രമിക്കുന്നു. ഇതോടെ ദേഷ്യം കയറിയ വധു വരന്റെ കൈ തട്ടി മാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു.

ഇതോടെ സകല നിയന്ത്രണവും നഷ്ടമായ വരന്‍ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വിട്ടു കൊടുക്കാന്‍ വധുവും തയ്യാറായിരുന്നില്ല. അവള്‍ അയാളെ പിടിച്ച്‌ തള്ളി നിലത്തിടുന്നു. നിലത്തു നിന്ന് എഴുന്നേറ്റ് വന്ന വരന്‍ വധുവിനെ തള്ളി നിലത്തിടുന്നു. ഇതിനിടയില്‍ ബന്ധുക്കള്‍ ഇരുവരെയും പിടിച്ച്‌ മാറ്റാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പൊതിരെ തല്ലുകയാണ് ഇരുവരും. ഏതായാലും ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക