“സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആക്രമണകാരികള്‍ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം”. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച ആപ്പിള്‍ അലേര്‍ട്ടുകള്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ നിരീക്ഷണം ഉണ്ടെന്ന ആരോപണമുണ്ട്.

സ്‌മാര്‍ട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തുന്ന കാര്യങ്ങളെക്കുറിച്ച്‌ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് സംഭവം അടിവരയിടുന്നത്.നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാറ്ററി ചോരുന്നു: ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോര്‍ച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതല്‍ തവണ ചാര്‍ജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്റ്റ്വെയറോ ഉള്ളതിന്റെ സൂചനയാണ്.

അമിതമായി ചൂടാകല്‍: ഗെയിമിംഗ് അല്ലെങ്കില്‍ വീഡിയോ സ്ട്രീമിംഗ് പോലുള്ള സമയങ്ങളില്‍ ഫോണുകള്‍ സ്വാഭാവികമായും ചൂടാകാം, നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്ബോള്‍ അമിതമായി ചൂടാകുന്നത് ഒരുപക്ഷേ ഹാക്കിംഗ് കാരണമായിരിക്കാം

ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിലെ അസാധാരണ പ്രവര്‍ത്തനം: നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിങ്ങള്‍ ഇടാതെ പോസ്റ്റുകള്‍ വരുകയോ, ഫോണില്‍ നിന്ന് ഇമെയിലുകള്‍ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം

അസാധാരണമായ പെരുമാറ്റം: ഇടയ്‌ക്കിടെയുള്ള ആപ്പുകളുടെ ക്രാഷുകള്‍, ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടല്‍, ക്രമരഹിതമായ റീബൂട്ടുകളും ഷട്ട്‌ഡൗണുകളും പോലുള്ള വിചിത്രമായ രീതിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് അപകട സൂചനയാകാം.

ഗ്യാലറി പരിശോധിക്കുക: നിങ്ങള്‍ പകര്‍ത്താത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഗാലറിയില്‍ കണ്ടെത്തുകയാണെങ്കില്‍, ജാഗ്രത പാലിക്കുക. കാരണം അത് നിങ്ങളുടെ ക്യാമറയിലേക്കുള്ള അനധികൃത ആക്‌സസിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഫോണിന്റെ ഫ്ലാഷ് പെട്ടെന്ന് സജീവമാക്കുന്നത് റിമോട്ട് കണ്‍ട്രോളിനെയും സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക