വിഷു മലയാളികൾക്ക് ഓണം പോലെ തന്നെ ജാതിമതഭേദമെന്യേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും പോലെ തന്നെ വിഷു കാലത്ത് ആളുകൾ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാറുണ്ട്. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പലപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. മാരകമായ അപകടങ്ങൾ പോലെ തന്നെ നമ്മെ ചിരിപ്പിക്കുന്ന ചില സന്ദർഭങ്ങളും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് വിഷുദിനത്തിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു വ്യക്തി തന്റെ വീടിനുമുന്നിലെ മതിലിൽ വച്ച് ഒരു റോക്കറ്റ് പടക്കം കത്തിക്കുന്നതാണ് രംഗം. അദ്ദേഹം തീ കൊളുത്തുമ്പോൾ മുകളിലോട്ട് പോകുന്ന റോക്കറ്റ് ഒരു തെങ്ങിനു മുകളിൽ കുടുങ്ങുകയാണ്. അവിടെയിരുന്ന് തീയാളുകയും തെങ്ങിന് തീ പിടിക്കുകയും പിന്നീട് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. തമാശയ്ക്ക് ഉപരിയായി പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകാനുള്ള അപകട സാധ്യതകളും ഈ വീഡിയോ നമ്മൾ കാട്ടി തരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക