പടക്കം വീണ് നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പില്‍ റിസോര്‍ട്ട് കത്തി നശിച്ചു. വിഷു ആഘോഷത്തോടനുബന്ധിച്ച്‌ പൊട്ടിച്ച പടക്കം വീണാണ് റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചത്. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ടാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തി തീയണച്ചു.ഓഫീസ് ഉള്‍പ്പെടെ റിസോട്ട് പൂര്‍ണമായും കത്തി നശിച്ചു. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പുല്ല് മേഞ്ഞ മേല്‍ക്കൂരകളുള്ള കോട്ടേജുകളായതിനാലാണ് അതിവേഗം തീപടര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക