പങ്കാളികൾ ഒരുമിച്ച് നഗ്നരായി ഉറങ്ങിയാല്‍ ഗുണങ്ങള്‍ പലതുണ്ട് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കേള്‍ക്കുമ്ബോള്‍ രസവും അത്ഭുതവുമൊക്കെ തോന്നുമെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ അതിശയിപ്പിക്കുന്ന പ്രയോജനങ്ങളാണ് നല്‍കുന്നതെന്നാണ് പഠനം പറയുന്നത്പ്രത്യേകിച്ചും ദമ്ബതികള്‍. ഇവര്‍ ഇങ്ങനെ ഉറങ്ങുന്നതിലൂടെ പരസ്പരമുള്ള സ്‌നേഹം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പറയുന്നത്. അതേ… പങ്കാളികള്‍ നഗ്നനരായി ഉറങ്ങുമ്ബോള്‍ അവര്‍ക്കിടയിലുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും ആഴം കൂടുമെന്നും അതിന്റെ ഫലം നേരിട്ടറിയാമെന്നുമാണ് വൈദ്യശാസ്ത്രം പറയുന്നത്. ലോകത്തിലെ 8 ശതമാനം ആളുകള്‍ മാത്രമാണ് ഇങ്ങനെ വിവസ്ത്രരായി ഉറങ്ങുന്നുള്ളുവെന്നും പഠനം പറയുന്നുണ്ട്.

ആരോഗ്യകരമായ ഉറക്കം ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉണര്‍ന്നിരിക്കുമ്ബോള്‍ ന്യൂറല്‍ ആക്‌ടിവിറ്റി വഴി ന്യൂറോണുകളില്‍ അടിഞ്ഞുകൂടുന്ന അപകടകരമായ പ്രോട്ടീനുകള്‍ ഗാഢനിദ്ര‌യിലായിരിക്കുമ്ബോഴാണ് തലച്ചോര്‍ പുറന്തള്ളുന്നതെന്നും അതുകൊണ്ടുതന്നെ ഉറക്കം ശരിയായില്ലെങ്കില്‍ തലച്ചോറിലെ ചീത്ത പ്രോടീനുകള്‍ അടിഞ്ഞുകൂടുകയും അതിലൂടെ ശരിക്ക് ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നും പറയുന്നുണ്ട്. അതുപോലെ ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിലൂടെ ശരിയായ ഉറക്കം ലഭിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നഗ്നമായി ഉറങ്ങുന്നത് ഗുണം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാത്രമല്ല പങ്കാളിക്കൊപ്പമാണ് നിങ്ങള്‍ നഗ്നരായി ഉറങ്ങുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സാധിക്കും. കൂടാതെ ഒരുമിച്ച്‌ നഗ്‌നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്ന് മാത്രമല്ല ശരീരത്തിന് നല്ല വിശ്രമവും നല്‍കും. ഇതിലൂടെ ലൗവ് ഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് വര്‍ധിക്കുന്നതിനും സഹായിക്കും. ഓക്‌സിടോസിന്റെ അളവ് ഉയരുന്നതിലൂടെ നിങ്ങള്‍ക്ക് പങ്കാളിയുമായുള്ള ബന്ധം വളരെ മികച്ചതായി അനുഭവപ്പെടും. ഒപ്പം ബന്ധം ദൃഢമാകും. ഒരുമിച്ചു ജീവിക്കുന്ന ദമ്ബതികള്‍ ആദ്യമായി ഒന്നിക്കുമ്ബോള്‍ ഓക്‌സിടോസിന്റെ അളവ് കൂടുതലായിരിക്കുമെന്നും ഹോര്‍മോണ്‍ തന്നെ വൈകാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനാലാകാം ഇതെന്നും ദീര്‍ഘകാലത്തെ ദൃഢ ബന്ധങ്ങളുള്ള ദമ്ബതികളില്‍ ഓക്‌സിടോസിന്റെ അളവ് കൂടുതലായിരിക്കുമെന്നുമാണ് പഠനം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക