സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്ബന്നമായിരുന്നു. എന്നാല്‍ ട്രെയ്‌ലറിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ചിത്രത്തില്‍ കാണിക്കുന്ന സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് വി എഫ് എക്‌സ് സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയെടുത്താണെന്നായിരുന്നു ഒരു പക്ഷത്തിന്റെ ആരോപണം.

ഇപ്പോഴിതാ തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍. സിക്‌സ് പാക്ക് വി എഫ് എക്‌സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച്‌ ഷര്‍ട്ടഴിച്ച്‌ കാണിക്കുകയായിരുന്നു താരം. ‘കിസി കാ ഭായ് കിസി കി ജാന്‍’ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു അപ്രതീക്ഷിതമായി സല്‍മാന്റെ ഈ മറുപടി. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പെടെയുള്ളവര്‍ വേദിയുലുണ്ടായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക