ദുഃഖ വെള്ളിയാഴ്ച മലയാറ്റൂര്‍ മല കയറും എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പ് നടത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍. രാധാകൃഷ്ണന്‍ കുരിശുമുടി കയറാതെ തിരിച്ചുപോയി. ന്യൂനപക്ഷ മോര്‍ച്ച നേതാക്കളോടൊപ്പം മലകയറും എന്ന പ്രഖ്യാപനം ഇതോടെ പ്രഹസനമായി. രാവിലെ ഒമ്ബതിന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫ്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ്, ജില്ല പ്രസിഡന്‍റ് വിനോദ് വര്‍ഗീസ്, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍ എന്നിവരോടൊപ്പമാണ് അടിവാരത്ത് എത്തിയത്.

വിശ്വാസികളുടെ തിരക്ക് കൂടുതലായിരുന്നെങ്കിലും നാമമാത്രമായ പ്രവര്‍ത്തകരും നേതാക്കളും മാത്രമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. മലകയറാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ജില്ലയിലെ പല നേതാക്കളും പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയും പടലപ്പിണക്കങ്ങളും മൂലം എത്തിയിരുന്നില്ല. ആശുപത്രിയില്‍ നിന്നാണ് വരുന്നത് എന്നും മല കയറുന്നില്ലെന്നും എ.എന്‍. രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിവാരത്തു നിന്ന് ഒന്നാം സ്ഥലം വരെ കയറിയ ശേഷം തിരിച്ച്‌ ഇറങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക