ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തുമാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹത്തോടനുബന്ധിച്ച്‌ മനയുടെ പിതാവ് എഴുതിയ കവിത ഇരുവരും ഇന്‍സ്റ്ഗ്രാമില്‍ പങ്കുവച്ചു. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണല്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയല്‍ എസ്‌റ്റേറ്റ്, ടെക്നോളജി മേഖലകളിലെ സംരംഭങ്ങളില്‍ പങ്കാളിയാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ മഹ്റ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക