ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത് കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെ. ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ അറസ്റ്റിലായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്.

കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി വലയിലായത്. പ്രതി രത്‌നഗിരിയില്‍ ഉണ്ടന്ന ഇന്റലിജന്‍സ് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും ആര്‍പിഎഫിനും എന്‍ഐഎക്കും നന്ദി പറയുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏലത്തൂര്‍ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ഷഹറൂഖ് സെയ്ഫി രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പോലീസ് എത്തുന്നതിന് മുമ്ബ് അവിടെ നിന്ന് മുങ്ങിയ ഇയാളെ പിന്തുടര്‍ന്ന് രത്‌നഗിരി സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍ ട്രയിനിന് തീയിട്ടതിനെ തുടര്‍ന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീ വെപ്പ് നടത്തി നാലാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കായി കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക