മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് വിവരം. യു.പി.സ്വദേശിയായ ഷഹറൂഖ് സെയ്ഫി രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടാന്‍ എത്തിയിരുന്നെന്നും പോലീസ് ഇവിടെ എത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങിയോടിയെന്നും പിന്നീട് പുറത്തുവെന്നാണ് ഇയാളെ പിടികൂടിയതെന്നുമാണ് കിട്ടുന്ന വിവരം.

ഇന്നലെ രാത്രിയോടെ മഹാരാഷ്ട്ര പോലീസിന്റെയും ആര്‍പിഎഫിന്റെയും സഹായത്തോടെയാണ് കേരളാപോലീസ് പ്രതിയെ പിടികൂടിയത്. കായികമായിട്ടാണ് കേരളാപോലീസ് കീഴടക്കിയതെന്നാണ് വിവരം. ട്രെയിനില്‍ ആക്രമണം നടത്തിയതില്‍ നിന്നും ഇയാളുടെ മുഖത്തും കാലിലും പൊള്ളലേറ്റതായിട്ടാണ് കിട്ടുന്ന പ്രാഥമിക വിവരം. പൊള്ളലിന്റെ ചികിത്സയ്ക്കായി രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ 2 ന് രാത്രിയില്‍ നടന്ന സംഭവത്തിന് പിന്നാലെ ഇയാളുടെ ബാഗ് പോലീസിന് റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തി ബാഗില്‍ നിന്നും കിട്ടിയ ബുക്കിലെ എഴുത്ത അടക്കം കയ്യക്ഷര പരിശോധന വരെ പോലീസ് നടത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കൃത്യം നടത്തിയ ശേഷം പ്രതി യുപിയില്‍ എത്താനുള്ള ദൂരം പിന്നിടാന്‍ സാധ്യതയില്ലെന്ന് നിരീക്ഷിച്ച പോലീസ് അത് മനസ്സിലാക്കിയുള്ള നീക്കമായിരുന്നു നടത്തിയിരുന്നത്. ഡല്‍ഹി അടക്കമുള്ള സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രതി ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടിരിക്കാം എന്ന നിലയില്‍ റെയില്‍വേ പോലീസും പ്രതിയ്ക്കായി നിരീക്ഷണം എല്ലാ സ്റ്റേഷനിലും ശക്തമാക്കിയിരുന്നു. മഹാരാഷ്ട്ര കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തേയ്‌ക്കോ രാത്രിയിലേക്കോ പോലീസ് ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക